തമ്പാനൂർ എസ്.എം.വി. ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വലിയൊരു പടുകൂറ്റൻ കുഴി. ഒരു മാസത്തോളമായി ഈ കുഴി സ്കൂൾ അധികൃതർക്കും കുട്ടികൾക്കും ബുദ്ധിമുട്ടായി മാറിയിട്ട്. കിഴക്കേക്കോട്ട ഓവർബ്രിഡ്ജ് എസ്. എം.വി എസ്.എം.വി സ്കൂള്‍ സെന്‍റിനറി സെലിബ്രേഷൻ പ്ലാൻ ചെയ്യുമ്പോഴായിരുന്നു ശതാബ്ദി കവാടം വേണമെന്നൊരു ആശയത്തെ തുടർന്നാണ് വി എസ് ശിവകുമാർ MLA ഫണ്ടിൽ നിന്ന് ഗേറ്റ് പണിയാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നു. എന്നാൽ പിന്നാലെ കോർപ്പറേഷൻ മുന്നോട്ട് വന്ന് അവർ ചെയ്ത് തരാമെന്ന് പറയുകയും അത് നീണ്ട് നീണ്ട് പോവുകയും പിന്നീട് തുടർനടപടികൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. ശേഷം കഴിഞ്ഞ രണ്ട് മാസത്തിനു മുൻപ് ഈ ഗേറ്റിന്റെ പണി ആരംഭിച്ചു. എന്നാൽ മുൻ അധ്യാപകരുടെ ഭാഗത്തു നിന്ന് സ്കൂളിന്റെ മുൻവശത്തെ സ്ഥലം ഒരുപാട് പോകുമെന്ന് പറഞ്ഞ് എതിർപ്പുണ്ടായിരുന്നു. അന്ന് വാർഡ് കൗൺസിലറായിരുന്ന ഹരികുമാർ പറഞ്ഞത് മേയർ ആര്യ രാജേന്ദ്രന്റെ പ്രത്യേക താല്പര്യത്തിലാണ് പണി ശ്രമിക്കുന്നത് അതിനാൽ വളരെ പെട്ടന്ന് ചെയ്തെടുക്കാൻ ഉള്ളതാണ്. ആരും തടസം നിൽക്കരുതെന്നും പറഞ്ഞായിരുന്നു ഗേറ്റിന്റെ ആവശ്യത്തിനായി സ്കൂളിന്റെ മുന്നിൽ രണ്ടു പടുകൂറ്റൻ കുഴി കുത്തി വച്ചിരിക്കുന്നത്. ഇതേ തുടർന്ന് സ്കൂളിനകത്തേക്ക് സ്കൂൾ ബസ്സിനോ മറ്റ് വാഹനങ്ങൾക്കോ കടന്നു വരാൻ സാധിക്കുന്നില്ല. വിദ്യാർത്ഥികൾ ഗേറ്റിന് മുന്നിലിറങ്ങി നടന്നു വരേണ്ട അവസ്ഥയിലാണ്.
ഇത് അന്വേഷിക്കാൻ ചെല്ലുന്നവരോട് തട്ടി കയറുകയാണ് കോൺട്രാക്ടർ ചെയ്യുന്നത്. മേയറുടെ പ്രത്യേക താല്പര്യത്തിലും അനുമതിയിലും ചെയ്യുന്നുവെന്ന് പറഞ്ഞ പ്രൊജക്റ്റ് ആണ് ഇപ്പോൾ ഇങ്ങനെ കൂനിൻമേൽ കുരുപോലെ രണ്ട് കുഴികളായി നിൽക്കുന്നത്. ഇതിന് എന്തെങ്കിലും ഒരു നടപടി എടുത്തില്ലെങ്കിൽ കുട്ടികൾക്കോ മറ്റുള്ളവർക്കോ അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. മേയർ ആദ്യം കാണിച്ച ആ പ്രേത്യേക താല്പര്യം ഒന്ന് കൂടെ കാണിച്ച് ആ കുഴികൾക്ക് എന്തെങ്കിലും ഒരു തീരുമാനമുണ്ടാക്കണം.