കേരളത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷകള്‍ മാര്‍ച്ച് 3 മുതല്‍ 26 വരെ നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ മുന്നോടിയായി എസ്.എല്‍.എല്‍.സി മോഡല്‍ പരീക്ഷ 17 മുതല്‍21 വരെ നടത്തുകയും ചെയ്യും. SSLC പരീക്ഷകളുടെ തീയതികള്‍ എന്നൊക്കെയാണെന്ന് അറിയാം.
03/03/2025 തിങ്കള്‍, രാവിലെ 9.30 മുതല്‍ 12.15 വരെ -രണ്ടാം ഭാഷ ഇംഗ്ലീഷ് പരീക്ഷ നടത്തും.
05/03/2025 ബുധന്‍,രാവിലെ 9.30 മുതല്‍ 11.15 വരെ -ഒന്നാംഭാഷ പാര്‍ട്ട് 1 മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീഷണല്‍ ഇംഗ്ലീഷ്/അഡീഷണല്‍ ഹിന്ദി/സംസ്‌കൃതം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (സംസ്‌കൃതം സ്‌കൂളുകള്‍ക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (അറബിക്സ്‌കൂളുകള്‍ക്ക്) പരീക്ഷ നടത്തും.
07/03/2025 വെള്ളി, രാവിലെ 9.30 മുതല്‍ 11.15 വരെ – ഒന്നാം ഭാഷ പാര്‍ട്ട് 2 – മലയാളം/തമിഴ്/കന്നട/ സ്പെഷ്യല്‍ ഇംഗ്ലീഷ്/ ഫിഷറീസ് സയന്‍സ് (ഫിഷറീസ് ടെക്നിക്കല്‍ സ്‌കൂളുകള്‍ക്ക്)/ അറബിക് ഓറിയന്റല്‍ രണ്ടാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)/സംസ്‌കൃതം ഓറിയന്റല്‍രണ്ടാം പേപ്പര്‍ (സംസ്‌കൃതം സ്‌കൂളുകള്‍ക്ക്)
10/03/2025 തിങ്കള്‍, രാവിലെ 9.30 മുതല്‍ 12.15 വരെ – ഗണിതശാസ്ത്രം
17/03/2025 തിങ്കള്‍, രാവിലെ 9.30 മുതല്‍ 12.15 വരെ – സോഷ്യല്‍ സയന്‍സ്
19/03/2025ബുധന്‍, രാവിലെ 9.30 മുതല്‍11.15 വരെ – മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളജ്
21/03/2025 വെള്ളി, രാവിലെ 9.30 മുതല്‍ 11.15 വരെ – ഊര്‍ജ്ജതന്ത്രം
24/03/2025 തിങ്കള്‍, രാവിലെ 9.30 മുതല്‍11.15 വരെ – രസതന്ത്രം
26/03/2025 ബുധന്‍, രാവിലെ 9.30 മുതല്‍11.15 വരെ – ജീവശാസ്ത്രം
മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍
2025 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം 72 ക്യാമ്പുകളിലായി പൂര്‍ത്തീകരിയ്ക്കും.
മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ 2025 ഏപ്രില്‍ 8 ന് ആരംഭിച്ച് 28 ന് അവസാനിക്കും.
ഫലപ്രഖ്യാപനം
2025 മെയ് മൂന്നാം വാരത്തിനുള്ളില്‍എസ്.എസ്.എല്‍.സി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്തുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയ്ക്കു വേണ്ടിയുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു. പത്താം തരത്തില്‍ മൊത്തം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം നാല് ലക്ഷത്തി ഇരുപത്തിയെട്ടായിരത്തി തൊള്ളായിരത്തി അമ്പത്തി മൂന്നാണ്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ പരീക്ഷ എഴുതുന്ന മൊത്തം കുട്ടികളുടെ എണ്ണം അറിയാനാവൂ.
പരീക്ഷാകേന്ദ്രങ്ങള്‍
കഴിഞ്ഞ തവണ കേരളത്തില്‍ രണ്ടായിരത്തി തൊള്ളായിരത്തി അമ്പത്തി നാലും ഗള്‍ഫ് മേഖലയില്‍ ഏഴും ലക്ഷദ്വീപില്‍ ഒമ്പതും പരീക്ഷാ കേന്ദ്രങ്ങളില്‍ ആണ് എസ്.എസ്.എല്‍.സി പരീക്ഷ നടന്നത്.രജിസ്ട്രേഷനു ശേഷം മാത്രമേ ഇത്തവണ എത്ര കേന്ദ്രങ്ങള്‍ ഉണ്ടാവൂ എന്ന് പറയാനാകൂ. ഏതാണ്ട് ഇതേ സംഖ്യ തന്നെയാണ് വരിക.
CONTENT HIGHLIGHTS;SSLC Exam March 3rd to 26th: Know Exam Dates? ; Evaluation from April 8 to 28; Result declaration in third week of May