സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു നാളുകളായി വലിയതോതിൽ ശ്രദ്ധ നേടുന്ന ഒരു വ്യക്തിയാണ് കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. രേണു സുധിയെ കുറിച്ചുള്ള പല വാർത്തകളും വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് താരം ഇപ്പോൾ രേണുവിനെ കുറിച്ച് ശ്രീലക്ഷ്മി അജീഷ് എന്ന ഒരു വ്യക്തി പങ്കുവയ്ക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
ആരാണ് ഈ രേണു സുധി???സുധി ന്ന കലാകാരൻ രണ്ടാമത് കല്യാണം കഴിച്ച സ്ത്രീ.. അതിൽ അവർക്കു ഒരു കുഞ്ഞും ഉണ്ട്.. ആദ്യത്തെ ബന്ധത്തിൽ സുധിക്കുള്ള മകനുമായി തന്നെ രേണുവുമായി സുധി ജീവിച്ചു.. വലിയ സാമ്പത്തിക ഭദ്രത ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പ്.. കാരണം കുറേ നാളുകൾക്കു മുന്നേ കടം വാങ്ങിയിട്ട് കൊടുക്കാതെ പറ്റിച്ചു എന്നൊക്കെ വാർത്തകൾ വന്നു കണ്ടിരുന്നു
സ്വന്തമായി ഒരു വീടില്ല എന്നത് ഏതൊരു സാധരണക്കാരനെയും പോലെ സുധിയുടെ ദുഃഖം ആയിരുന്നു.. ഫ്ളവർസ് ചാനലിലെ ഒരു കോമഡി ഷോ ആയിരുന്നു വരുമാന മാർഗം..
അങ്ങനെ ഇരിക്കുമ്പോ ഒരു ആക്സിഡന്റിൽ സുധി മരണപ്പെട്ടു.. അതുവരെ ഈ രേണു സഹതാപത്തിന്റെ നിഴലിൽ ആയിരുന്നു..
കുട്ടിയുള്ള, തന്നെക്കാൾ വയസ്സ് മൂപ്പുള്ള പറയത്തക്ക സാമ്പത്തിക ഭദ്രത ഇല്ലാത്ത ഒരാളെ സ്വീകരിക്കാൻ മനസ്സ് കാണിച്ച പെൺകുട്ടി..സുധിയുടെ മരണത്തോടെ കഥ ആകെ മാറി.. മാധ്യമ പ്രവർത്തകർ രേണുവിന്റെ പിന്നാലെ അനങ്ങുന്നതും നടക്കുന്നതും വരെ ഒപ്പിയെടുത്തു.. കൂടുതൽ ലോക പരിചയമോ പഠിപ്പോ അറിവോ ഒന്നും ഇല്ലാത്ത ആ പെൺകുട്ടി പെട്ടെന്ന് വന്ന സെലിബ്രിറ്റി സ്റ്റാറ്റസിൽ ഒന്ന് ഇളകി..
തന്റെ മുന്നിൽ മൈക്കും പിടിച്ചു വരുന്നവർ അവനവനു കാശുണ്ടാക്കാൻ വരുന്നത് ആണെന്ന് മനസ്സിലാക്കാതെ വായിൽ തോന്നുന്നത് ഒക്കെ സംസാരിച്ചു.. റീൽസും പോസ്റ്റുകളുമായി സോഷ്യൽ മീഡിയയിൽനിറഞ്ഞു നിൽക്കാൻ തുടങ്ങി..
ട്രോളുകളും നെഗറ്റീവ് കമന്റ്സും വന്നു തുടങ്ങി..
ഒരു പക്ഷെ സോഷ്യൽ മീഡിയയിൽ നിന്നു അവർക്കു വരുമാനം കിട്ടുന്നുണ്ടാകാം
അതിനായി ആയിരിക്കും അവർ ഇങ്ങനെ ഓരോ പോസ്റ്റുകൾ ചെയ്യുന്നത്.. അവര് നിന്നതും അനങ്ങുന്നതും ഒപ്പിയെടുക്കാൻ നടക്കുന്ന മാപ്രകളെ അല്ലേ പറയേണ്ടത്??
അവർ എങ്ങനേലും ജീവിക്കട്ടെ.. നമ്മളാരും ചിലവിനു കൊടുക്കുന്നില്ല.. പിന്നെ നമുക്കെന്താ?? ഇഷ്ടമില്ലേൽ skip ചെയ്യാം അല്ലേൽ block ചെയ്യാം.. ഇനി മറ്റൊന്ന് കൂടെ നമ്മുടെ വേണ്ടപ്പെട്ട, ഇതേ പ്രായത്തിലുള്ള ഒരു പെണ്ണിന് ഈ ഗതി വന്നാൽ നമ്മൾ ഒതുങ്ങി കൂടാൻ പറയുമോ അതോ കഴിഞ്ഞത് കഴിഞ്ഞു.. ഇനി ജീവിച്ചേ പറ്റൂ.. കഴിഞ്ഞതൊക്കെ മറന്നു നന്നായി സന്തോഷത്തോടെ ജീവിക്കൂ എന്ന് പറയുമോ
പിന്നെ രേണുവിനോട്,രേണു, മാപ്രകളെ കാണുമ്പോൾ സ്വയം മറന്നു സംസാരിക്കുന്നത് നിർത്തണം.. ലക്ഷ്മി നക്ഷത്ര നിങ്ങളെ സഹായിക്കുന്നത് നല്ല കാര്യം, പക്ഷേ നിങ്ങളുടെ ജീവിതം ഒരു സെന്റിമെന്റ്സ് ജിലേബി ആയി പുള്ളിക്കാരി നന്നായി വിറ്റ് കാശുണ്ടാക്കുന്നുണ്ട്.. അതിൽ ഒരു വിഹിതം നിങ്ങൾക്കു തരുന്നു എന്ന് പറഞ്ഞാൽ അത് ഒരു ഔദാര്യം അല്ല.. മറിച്ചു ഒരു team വർക്കിന്റെ വിഹിതം മാത്രമാണ്..താങ്കൾക് കല്യാണം കഴിക്കണമെങ്കിൽ ആകാം.. കാരണം താങ്കളുടെ ജീവിതം ജീവിച്ചു തീർക്കാൻ താങ്കൾ മാത്രമേ ഉള്ളൂ.. ഉടുത്തു ഒരുങ്ങി സുന്ദരിയായി നടക്കുക തന്നെ വേണം.. ഒപ്പം ജീവിക്കാനൊരു തൊഴിൽ കൂടെ കണ്ടു പിടിക്കണം.. സഹായം ചെയ്യാനിനി ആരേലും മുന്നോട്ട് വന്നാൽ അവരോടു എവിടെ എങ്കിലും രേണുവിന് പറ്റുന്ന ഒരു ജോലി തരം ആക്കി തരാൻ പറയണം.. അല്ലാതെ ഈ സെന്റ്റിമെൻഴ്സ് തരംഗം തീരുമ്പോൾ അഭിനേതാക്കൾ ഒക്കെ അരങ്ങൊഴിയും.. നിങ്ങൾ പെടും..