വരാനിരിക്കുന്ന സീസണിൽ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷനായി ഹജ്ജ്, ഉംറ സുപ്രീം കമ്മിറ്റി ഇലക്ട്രോണിക് ഹജ്ജ് പ്ലാറ്റ്ഫോം haj.gov.bh ആരംഭിച്ചു. ഈ വർഷം നവംബർ 3 മുതൽ 22 വരെ രജിസ്ട്രേഷൻ ലഭ്യമാകും.ഹജ്ജ് കാമ്പയിൻ ഓപ്ഷനുകൾ, പാക്കേജ് ആനുകൂല്യങ്ങൾ, ഫീസ് എന്നിവ ഇലക്ട്രോണിക് ഹജ്ജ് പ്ലാറ്റ്ഫോമിലൂടെ എളുപ്പത്തിൽ മനസ്സിലാക്കാം.
സുതാര്യത വരാനും രജിസ്ട്രേഷൻ പ്രക്രിയയും അപേക്ഷ സ്റ്റാറ്റസ് ട്രാക്കിങ് കാര്യക്ഷമമാക്കാനും പ്ലാറ്റ്ഫോം തീർഥാടകരെ പ്രാപ്തമാക്കുമെന്ന് കമ്മിറ്റി അറിയിച്ചു. രജിസ്ട്രേഷൻ പ്രക്രിയയെ സംബന്ധിച്ചിടത്തോളം, പ്ലാറ്റ് ഫോമിലേക്കുള്ള ആക്സസിന് ഗവൺമെന്റ് eKey ഉപയോഗം ആവശ്യമാണ്.
രജിസ്റ്റർ ചെയ്യുന്നത് യോഗ്യത മാനദണ്ഡങ്ങൾക്ക് വിധേയമായി, ഹജ്ജ് നിർവഹിക്കാനുള്ള പ്രാരംഭ അപേക്ഷയാണെന്ന് കമ്മിറ്റി വിശദീകരിച്ചു.
സ്ഥിരീകരിച്ചു കഴിഞ്ഞാൽ, അപേക്ഷകർക്ക് അവരുടെ തിരഞ്ഞെടുത്ത കാമ്പയിനുമായി ഏകോപിപ്പിച്ച് അന്തിമ രജിസ്ട്രേഷൻ നടപടികളുമായി മുന്നോട്ടു പോകുന്നതിനുള്ള അറിയിപ്പ് ലഭിക്കും.