വിവിധ പേരുകള്‍ കൊണ്ടും, ചരിത്രം കൊണ്ടും ശ്രദ്ധനേടുന്ന ഒരു സ്ഥലം ഇന്ത്യയിലുണ്ട്. ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും പുരാതരമായ നഗരങ്ങളില്‍ ഒന്നുകൂടി ആയിരിക്കും ഇത്. പറഞ്ഞു വരുന്നത് നമ്മുടെ പൈതൃകം ഉറങ്ങുന്നുവെന്ന വിശ്വസിക്കപ്പെടുന്ന വാരണാസിയെ പറ്റിയാണ്. ബനാറസ് അല്ലെങ്കില്‍ കാശി എന്ന പേരുകളിലും പ്രസിദ്ധമാണ് ഈ സ്ഥലം. ഹൈന്ദവ പുരാണങ്ങളില്‍ വളരെ പവിത്ര പ്രാധാന്യമുള്ള സ്ഥലമാണിത്. ബനാറസ് പട്ടിന്റെ നഗരം കൂടിയാണ്. കാശി ആകുമ്പോള്‍ അതും മരണവും, മോഷവും ആകുന്നു. ചരിത്രത്തേക്കാളും, പാരമ്പര്യത്തേക്കാളും, ഇതിഹാസങ്ങളേക്കാളും പഴക്കമുണ്ട് ഈ സ്ഥലത്തിന്. പ്രശസ്ത ഇംഗ്ലണ്ട് എഴുത്തുകാരന്‍ മാര്‍ക്ക് ട്വെയ്ന്‍ ഈ സ്ഥലത്ത് കണ്ടെത്തിയ പുരാതന പശ്ചാത്തലവും പവിത്രമാണ്.
ഈ പുണ്യനഗരത്തില്‍ മരിക്കുന്നത് ജനനത്തിന്റെയും പുനര്‍ജന്മത്തിന്റെയും ചക്രത്തില്‍ നിന്നുള്ള മോചനം ആണെന്ന് ഒരു ജനത വിശ്വസിക്കപ്പെടുന്നു. ഇന്നു വാരണാസി ഹിന്ദുക്കളുടെ ആത്യന്തിക തീര്‍ത്ഥാടന കേന്ദ്രമാണ്. വളരെക്കാലം മുമ്പ് ശിവനും, പാര്‍വതിയും സ്ഥാപിച്ചെന്നു കരുതിപോരുന്ന ഇടമാണ് വാരണാസി. ഇവിടെ ഒഴുകുന്ന ഗംഗാനദി എല്ലാ പാപങ്ങളെയും ശുദ്ധീകരിക്കുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. 3,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാരണാസി ഇന്ത്യയിലെ വിജ്ഞാനത്തിന്റെയും, നാഗരികതയുടെയും കേന്ദ്രമായി ഈ സ്ഥലം സ്ഥാപിക്കപ്പെട്ടുവെന്നാണ് ഐതീഹ്യം. ബുദ്ധന്‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സാരാനാഥിനടുത്ത്, വാരണാസി ഹിന്ദുക്കളുടെ പുനരുജ്ജീവനത്തിന്റെയും, ഉണര്‍വിന്റെയും പ്രതീകമായി നിലകൊള്ളുന്നു. വിജ്ഞാനവും, തത്ത്വചിന്തയും, ഭക്തിയും, കലയും കരകൗശലവും വളര്‍ന്നതും അഭിവൃദ്ധി പ്രാപിച്ചതും ഇവിടെയാണ്.
ജൈനരെ സംബന്ധിച്ചിടത്തോളം 23-ാം തീര്‍ത്ഥങ്കരനായ പാര്‍ശ്വനാഥിന്റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്നയും ഈ കാശി തന്നെ. വൈഷ്ണവരും, ശൈവമതക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന, ആരാധിക്കുന്ന ഇടം. പുരാതന കാലം മുതല്‍ തന്നെ വാരണാസി ഒരു പഠനകേന്ദ്രമാണ്. ആത്മീയത, മിസ്റ്റിസിസം, സംസ്‌കൃതം, ഹിന്ദി എന്നിവ ഇവിടെ വേരുറപ്പിക്കുന്നു. എണ്ണമറ്റ ക്ഷേത്രങ്ങളാല്‍ വാരണാസി നിറഞ്ഞിരിക്കുന്നു. ആയുര്‍വേദം, പ്ലാസ്റ്റിക് സര്‍ജറി, തിമിര ശസ്ത്രക്രിയകള്‍ തുടങ്ങിയ സമകാലിക വൈദ്യശാസ്ത്രത്തിന് കളമൊരുക്കിയതും ഈ പുണ്യ നഗരമാണെന്നു വിശ്വസിച്ചു പോരുന്നു. ആയുര്‍വേദത്തിന്റെയും യോഗയുടെയും പിതാവായ മഹര്‍ഷി പതഞ്ജലിക്കു നഗരവുമായി അടുത്ത ബന്ധമുണ്ട്. പട്ടുനൂല്‍, സ്വര്‍ണ്ണം, വെള്ളി ബ്രോക്കേഡുകള്‍ എന്നിവയ്ക്ക് പേരുകേട്ട വാരണാസി, വാണിജ്യത്തിന്റെയും, വ്യാപാരത്തിന്റെയും അഭിവൃദ്ധി പ്രാപിക്കുന്ന കേന്ദ്രം കൂടിയാണ്.
STORY HIGHLLIGHTS: varanasi-from-india-oldest-city-in-the-world