ഇറച്ചിക്കറി തോറ്റുപോകുന്ന ഒരു പച്ചക്കറി വിഭവം. സോയാബീൻ റോസ്റ്റ് തയാറാക്കിയാലോ
ചേരുവകൾ
സോയാബീൻ -വലിയ ബോൾ 100 ഗ്രാം (തിളച്ച വെള്ളത്തിൽ 5 മിനിറ്റ് മുക്കി വയ്ക്കുക. നന്നായി പിഴിഞ്ഞ് രണ്ടുമൂന്നു തവണ വെള്ളത്തിൽ വീണ്ടും കഴുകി നാലായി കീറി തയാറാക്കി വയ്ക്കണം).
സവാള നീളത്തിൽ അരിഞ്ഞത് – 3 എണ്ണം
വെളുത്തുള്ളി- 10 അല്ലി
ഇഞ്ചി- ചെറിയ കഷണം
തക്കാളി- 1
ഗരം മസാലപ്പൊടി-1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി- ഒരു ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി- അര ടേബിൾ സ്പൂൺ
മുളകുപൊടി- ഒരു ടേബിൾ സ്പൂൺ
വെളിച്ചെണ്ണ
ഉപ്പ് – ആവശ്യത്തിന്.
തയാറാക്കുന്നവിധം
പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള ചെറു തീയിൽ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വഴറ്റുക. വെളുത്തുള്ളി, ഇഞ്ചി എന്നിവ പേസ്റ്റ് രൂപത്തിലാക്കിയത് വഴറ്റിയതിലേക്ക് ഇട്ട് വീണ്ടും ചെറുതീയിൽ നന്നായി വഴറ്റണം. ഒരുവിധം മൂത്തുവരുമ്പോൾ ഇതിലേക്ക് തക്കാളി കഷണങ്ങളും ഇടുക. ഇതും നന്നായി മൂത്ത് കഴിയുമ്പോൾ, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് മറ്റൊരു പാത്രത്തിൽ എണ്ണയില്ലാതെ ചൂടാക്കി വഴറ്റിയതിലേക്ക് ഇടുക. എല്ലാം കൂടി വെളിച്ചെണ്ണ തെളിയും വരെ വീണ്ടും വഴറ്റിയ ശേഷം അതിലേക്ക് ബോൾ ഇടണം. ബോളിൽ അരപ്പു നന്നായി പിടിക്കുന്നതിന്, ഇളക്കി സമയമെടുത്ത് വേവിക്കുക. അവസാനം തേങ്ങാപ്പാലോ, തിളപ്പിച്ചാറ്റിയ വെള്ളമോ ഒഴിച്ച് വറ്റിച്ച് കുറുക്കി റോസ്റ്റ് ആക്കാം.
content highlight: soyabean roast