ദീപാവലി ആഘോഷങ്ങളുടെ നിറവിലാണ് രാജ്യം. ഓഫീസുകളിലും വീടുകളിലും മാത്രമല്ല സോഷ്യമീഡിയകളിലും ഗൂഗിള്‍ പേയിലും ദീപാവലി പൊടിപാടിക്കുകയാണ്. ഗൂഗിള്‍ പേയില്‍ നിറഞ്ഞു നില്‍ക്കുന്നതാകട്ടെ ലഡ്ഡു വിശേഷങ്ങളും. ദീപാവലിയോടനുബന്ധിച്ച് ഗൂഗിള്‍ പേ ഇറക്കിയ ഒരു പ്രൊമോഷണല്‍ ഗെയിമാണിത്. ഗൂഗിള്‍ പേ വഴി ആറ് ലഡ്ഡു ഒപ്പിച്ചാല്‍ ക്യാഷ് ബാക്ക് ലഭിക്കും. 51 രൂപ മുതല്‍ 1001 രൂപ വരെ ഇത്തരത്തില്‍ സൗജന്യമായി നേടാമെന്നാണ് ഗൂഗില്‍ പേയുടെ അവകാശവാദം. കളർ, ഡിസ്‌കോ, ട്വിങ്കില്‍, ട്രെൻഡി, ഫുഡ്ഡി, ദോസ്തി എന്നിങ്ങനെയാണ് ആറ് ലഡ്ഡുകളുടെ പേരുകള്‍.
ലഡുകള്‍ ലഭിക്കാൻ ഗൂഗിള്‍ പേ വഴി 100 രൂപയുടെ ട്രാൻസാക്ഷനുകളെങ്കിലും നടത്തണം. ലഡ്ഡു കൂടുതല്‍ ലഭിച്ചവർക്ക് ആവശ്യക്കാരുമായും ലഡ്ഡു പങ്കുവയ്‌ക്കാം. ഇതിനുള്ള ഓപ്ഷനും ഗൂഗിള്‍ പേയിലുണ്ട്. ഗൂഗിള്‍ പേ സ്ഥിരമായി ഉപയോഗിക്കുന്നവരാണെങ്കില്‍ ഇതിനോടകം ലഡ്ഡുകള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടാകും. 6 ലഡ്ഡുകള്‍ കിട്ടിയിട്ടില്ലെങ്കില്‍ വേഗം കിട്ടാനുള്ള വഴികളും നോക്കിക്കോളൂ.. നവംബർ ഏഴ് വരെ ആറ് ലഡ്ഡുകള്‍ ഒപ്പിച്ച് പണം നേടാനുള്ള അവസരമുണ്ട്.