Kerala

ശ്രേഷ്ഠ ഇടയനു കണ്ണീരോടെ വിട; ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ സംസ്കാരം ഇന്ന്

കൊച്ചി: കണ്ണീരോടെ ശ്രേഷ്ഠ ബാവായ്ക്ക് വിട. അന്തരിച്ച യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ സംസ്കാരം ഇന്ന് നടക്കും. അവസാനഘട്ട ശുശ്രൂഷകൾക്ക് ശേഷം വൈകീട്ട് മൂന്നുമണിക്ക് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ പ്രത്യേകം ഒരുക്കിയ കബറിടത്തിലാണ് സംസ്കരിക്കുക. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയോടെയാകും സംസ്കാരം. പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധികളും മുഖ്യമന്ത്രി ഗവർണർ അടക്കമുള്ള പ്രമുഖരും ഇന്ന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തും.