കഴിക്കുന്ന എല്ലാ ഭക്ഷണത്തിന്റെയും കലോറി കണക്കുകൂട്ടി ആഹാരം കഴിക്കുക എന്നത് ഒരു നല്ല ഐഡിയ അല്ല, ആരോഗ്യകരമായ ചോയിസുകൾ തിരഞ്ഞെടുക്കാനുള്ള ഒരളവായി മാത്രം ഇതിനെ കാണുന്നതാണ് നല്ലതെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
കലോറിയുടെ ഉറവിടം പല കാരണങ്ങൾകൊണ്ടുതന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. വ്യത്യസ്തതരം കലോറികൾ നിങ്ങളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും വ്യത്യസ്ത തരത്തിലുള്ള സ്വാധീനമാണ് ചെലുത്തുന്നതെന്ന് യോഗ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ ഹൻസാജി യോഗേന്ദ്ര പറയുന്നു.
പോഷക സാന്ദ്രത
കലോറിയുടെ സോഴ്സ് നിങ്ങളുടെ ഭക്ഷണത്തിലെ പോഷകങ്ങളുടെ കണ്ടന്റിനെ സ്വാധീനിക്കുന്നു. ഇത് പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബറുകൾ, മറ്റ് ബെനിഫിഷ്യൽ കോമ്പൗണ്ട്സ് എന്നിവ നൽകുന്നു. “പഞ്ചസാര അല്ലെങ്കിൽ പ്രോസസ്ഡ് ഭക്ഷണങ്ങളിൽ കലോറിയും പോഷകവും കുറവാണ്. ഇതിന്റെ അഭാനം പോഷകാഹാരക്കുറവിലേക്ക് നയിക്കും,” ഡോ ഹൻസാജി പറഞ്ഞു.
സുരക്ഷ
കലോറിയുടെ ഉറവിടം നിങ്ങളുടെ സംതൃപ്തിയേയും പൂർണ്ണതയെയും ബാധിക്കും. പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളെ കൂടുതൽ നേരം ഊർജ്ജത്തോടെ നിലനിർത്തുന്നു, അതേസമയം ലളിതമായ കാർബോഹൈഡ്രേറ്റുകളും മധുരമുള്ള ഭക്ഷണങ്ങളും ഊർജ്ജ തകർച്ചയിലേക്കും ഉയർച്ചയിലേക്കും നയിക്കുന്നു, ഇത് കലോറി നിയന്ത്രണത്തിന് വെല്ലുവിളിയുണ്ടാക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ കൂടുതൽ പ്രോസസ്സ് ചെയ്തതും പാക്ക് ചെയ്തതുമായ ഭക്ഷണം കഴിക്കുകയാണെങ്കിൽ, കലോറിയുടെ കണ്ടന്റ് കൊഴുപ്പുകളിൽ നിന്നും കാർബോഹൈഡ്രേറ്റുകളിൽ നിന്നുമാണ് വരുന്നത്. അതേസമയം മുളപ്പിച്ച പയറാണ് കഴിക്കുന്നതെങ്കിൽ അതിൽ പ്രോട്ടീനിൽ നിന്നാണ് കലോറി ലഭിക്കുന്നത്. അതിനാൽ രണ്ടാമത്തേത് കൂടുതൽ സംതൃപ്തി നൽകുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുമെന്ന് ക്ലിനിക്കൽ ഡയറ്റീഷ്യൻ ഗരിമ ഗോയൽ വിശദീകരിച്ചു.
ബ്ലഡ് ഷുഗർ നിയന്ത്രണം
ഭക്ഷണം ബ്ലഡ് ഷുഗറിനെ ബാധിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ആഹാരങ്ങൾ , മധുര പലഹാരങ്ങൾ തുടങ്ങിയവ പെട്ടന്നുള്ള ബ്ലഡ് ഷുഗർ വ്യതിയാനങ്ങൾക്ക് ഇടയാക്കുന്നു. കൂടാതെ അമിതമായി ആഹാരം കഴിക്കാനും ഭക്ഷണത്തോടുള്ള അമിത ആസക്തിയ്ക്കും വഴിവയ്ക്കുന്നു. സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളും ഫൈബർ അടങ്ങിയ ഭക്ഷണങ്ങളും ബ്ലഡ് ഷുഗറിനെ സ്ഥിരപ്പെടുത്തുന്നു.
മെറ്റബോളിസം
ശരീരം വ്യത്യസ്തമായ രീതിയിൽ കലോറി പ്രോസസ്സ് ചെയ്യുന്നു. പ്രോട്ടീൻ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും ദഹനത്തിന് ഊർജ്ജം നൽകുകയും ചെയ്യുന്നു, അതേസമയം ഭക്ഷണത്തിലെ അധിക ഡയറ്ററി ഫാറ്റ് ബോഡി ഫാറ്റായും സൂക്ഷിക്കുന്നു. ഗോയൽ പറയുന്നതനുസരിച്ച്, പ്രോട്ടീന് ഉയർന്ന തെർമിക് ഇഫക്റ്റുണ്ട്, അതിനാൽ ശരീരത്തിന് ദഹിക്കാനും മെറ്റബോളിസത്തിനും കൂടുതൽ ഊർജ്ജം ആവശ്യമാണ്. ഉയർന്ന തെർമിക് ഇഫക്ട് ഉള്ള ഏത് ഭക്ഷണവും നല്ലതാണ്, കാരണം അത് ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കും.
ശരീര ഭാര നിയന്ത്രണം
നിങ്ങൾ കഴിക്കുന്ന കലോറിയുടെ ഇനം ശരീരഭാരം നിയന്ത്രിക്കുന്നതിനെ ബാധിക്കും. “ഏതെങ്കിലും ഭക്ഷണങ്ങളിൽ നിന്ന് കലോറി കുറയ്ക്കുന്നതിനേക്കാൾ നല്ലത്, സമീകൃതാഹാരം നിലനിർത്തിക്കൊണ്ടുതന്നെ കലോറി കുറയ്ക്കുന്നതാണ്. ഇങ്ങനെ സുസ്ഥിരമായ രീതിയിൽ ശരീരഭാരം കുറയ്ക്കുന്നതാണ് കൂടുതൽ ഫലപ്രദം,” ഗരിമ ഗോയൽ പറഞ്ഞു.
ആരോഗ്യകരമായ 9 മാറ്റങ്ങൾ
- കലോറി കുറയ്ക്കാനും ജലാംശം നിലനിർത്താനും മധുരമുള്ള സോഡ പോലുള്ള പാനീയങ്ങൾ ഒഴിവാക്കി വെള്ളം, ഹെർബൽ ടീ എന്നിവ തിരഞ്ഞെടുക്കുക.
- കൂടുതൽ ഫൈബറും പോഷകങ്ങളും ലഭിക്കാൻ തവിട്ട് അരി, ക്വിനോവ, മറ്റ് ധാന്യങ്ങൾ മില്ലറ്റ്സ് എന്നിവയാണ് നല്ലത്. വൈറ്റ് റൈസ്, ബ്രെഡ് എന്നിവയ്ക്കു പകരം ഇവ തിരഞ്ഞെടുക്കുക.
- പൂർണ്ണത അനുഭവപ്പെടുന്നതിനും മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും പയർവർഗ്ഗങ്ങൾ, ടോഫു തുടങ്ങിയ ലീൻ പ്രോട്ടീൻ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
- പ്രോസസ്ഡ് ലഘുഭക്ഷണങ്ങൾക്ക് പകരമായി പഴങ്ങളും പരിപ്പുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ പോഷക സാന്ദ്രത, ആരോഗ്യകരമായ ഫാറ്റ്, ഫൈബർ, വിറ്റാമിനുകൾ എന്നിവ സമ്മാനിക്കും.
- പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കാൻ റാസ്ബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, സ്ട്രോബെറി തുടങ്ങിയ പോഷകസമൃദ്ധമായ പഴങ്ങൾ കഴിക്കുക. ഈ ഭക്ഷണങ്ങൾ മധുരമുള്ളതും കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതുമാണ്. “ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ കാൻസർ, ഹൃദ്രോഗങ്ങൾ തുടങ്ങിയ അവസ്ഥകളിൽ ഗുണം ചെയ്യും. ആന്തോസിയാനിൻ പോലുള്ള പോളിഫെനോൾ അടങ്ങിയ പഴങ്ങൾ ഗ്ലൈക്കോസിഡിക്-ലിങ്ക്ഡ് ഫ്ലവനോയ്ഡുകളാണ്, ഇതാണ് ഇത്തരം പഴങ്ങൾക്ക് ചുവപ്പ്, വയലറ്റ്, നീല നിറങ്ങൾ നൽകുന്നതും കാർഡിയോ പ്രൊട്ടക്റ്റീവ് ഇഫക്റ്റുകൾ നൽകുന്നതും. ഈ സൂപ്പർഫുഡുകൾക്ക് ആന്റി ഏജിംഗ്, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഇഫക്റ്റുകളുമുണ്ട്,” ഗരിമ ഗോയൽ കൂട്ടിച്ചേർത്തു.
- മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനായി സാച്ച്യുവേറ്റഡ് ഫാറ്റുകൾക്കും ട്രാൻസ് ഫാറ്റുകൾക്കും പകരം പരിപ്പ്, വിത്തുകൾ, അവോക്കാഡോ, ഒലിവ് ഓയിൽ എന്നിവ ഉപയോഗിക്കുക
- പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക. പകരം പഴങ്ങൾ, ഈന്തപ്പഴം, അത്തിപ്പഴം അല്ലെങ്കിൽ ഉണക്കമുന്തിരി എന്നിവ പോലുള്ള പ്രകൃതിദത്തമായ ഫലങ്ങൾ കഴിക്കുക.
- അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും കലോറി ഫലപ്രദമായി നിയന്ത്രിക്കാനും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക. വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം കൂടുതലായി കഴിക്കാൻ ശ്രമിക്കുക. ഭക്ഷണം വീട്ടിൽ തയ്യാറാക്കുന്നതാണെങ്കിൽ ചേരുവകൾക്ക് മേൽ നിയന്ത്രണം വയ്ക്കാനും ആരോഗ്യകരമായവ തിരഞ്ഞെടുക്കാനും സാധിക്കും.
- എണ്ണയും കലോറിയും കുറയ്ക്കാൻ, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾക്ക് പകരം ആവിയിൽ വേവിച്ചതോ ഗ്രിൽ ചെയ്തതോ ആയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
content highlight: 9-food-swaps-to-jumpstart-weight-loss-fitness-journey