ഫുൾ ചിക്കൻ റെസിപ്പി നോക്കിയാലോ? കോഴി കഷണങ്ങളായി മുറിക്കാതെ മുഴുവനായി ഫ്രൈ ചെയ്തെടുത്ത് തയ്യാറാക്കിയ സ്പെഷൽ റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ഫുൾ കോഴി -2
- വെളുത്തുള്ളി -20
- ഇഞ്ചി
- തക്കാളി -1
- പച്ചമുളക്- 4
- ഉണക്കമുളക്- 5
- മല്ലിയില
- സവാള
- തൈര് -കാൽ കപ്പ്
- കാശ്മീരി മുളകുപൊടി -രണ്ട് ടീസ്പൂൺ
- മഞ്ഞൾ പൊടി -അര ടീസ്പൂൺ
- മല്ലിപ്പൊടി -ഒരു ടീസ്പൂൺ
- ഉപ്പ്
- സവാള -നാല്
- തക്കാളി -1
- സോയാസോസ് -കാൽ കപ്പ്
- ടൊമാറ്റോ സോസ് -മുക്കാൽ കപ്പ്
- മല്ലിയില
- ഗരം മസാല -അര ടീസ്പൂൺ
- മുളകുപൊടി
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് വെളുത്തുള്ളി, തക്കാളി, പച്ചമുളക്, സവാള, ഉണക്കമുളക്, തൈര്, മല്ലിയില ഇവ ചേർത്ത് നന്നായി അരച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി ഇവയും അരച്ചെടുത്ത മസാല പേസ്റ്റും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. കോഴിയിൽ ആഴത്തിൽ വരഞ്ഞു കൊടുത്തതിനുശേഷം ഈ മസാല തേച്ചു പിടിപ്പിക്കാം. ഇത് ഒരു ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കണം, ശേഷം ആഴത്തിലുള്ള പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കിയതിനുശേഷം ചിക്കൻ ഫ്രൈ ചെയ്തെടുക്കാം, മറ്റൊരു പാനിൽ സവാളയും തക്കാളിയും വഴറ്റുക. ഇതിലേക്ക് സോസുകളും മസാലപ്പൊടിയും ചേർത്ത് മിക്സ് ചെയ്ത ശേഷം ചിക്കൻ ഇതിലേക്ക് ഇട്ട് മസാല പുരട്ടി എടുക്കുക. ഇനി ഇത് സെർവ് ചെയ്യാം.