Food

ചിക്കൻ കിട്ടുമ്പോൾ ഇതുപോലെ തയ്യാറാക്കിനോക്കൂ; ഗാർലിക് ബട്ടർ ചിക്കൻ | Garlic Butter Chicken

ചിക്കൻ കിട്ടുമ്പോൾ ഇതുപോലെ തയ്യാറാക്കിനോക്കൂ, രുചികരമായി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഗാർലിക് ബട്ടർ ചിക്കൻ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • എല്ലില്ലാത്ത ചിക്കൻ -400 ഗ്രാം
  • കുരുമുളക്
  • ഉപ്പ്
  • മൈദ -5 ടേബിൾ സ്പൂൺ
  • എണ്ണ
  • വെളുത്തുള്ളി -5
  • ബട്ടർ -20 ഗ്രാം
  • മൈദ -രണ്ട് ടീസ്പൂൺ
  • വെള്ളം -125 മില്ലി
  • ഒറിഗാനോ -ഒരു ടേബിൾ സ്പൂൺ
  • കുരുമുളകുപൊടി
  • ലെമൺ ജ്യൂസ്
  • ഉപ്പ്
  • പാർസലി

തയ്യാറാക്കുന്ന വിധം

ആദ്യം ചിക്കൻ ക്യൂബ് ഷേപ്പിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഇതിലേക്ക് അല്പം ഉപ്പും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യാം. മൈദ കൂടി ചേർത്ത് മിക്സ് ചെയ്ത് നന്നായി കോട്ട ചെയ്യുക. ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ചേർത്ത് ഫ്രൈ ചെയ്തെടുക്കാം. ഫ്രൈ ആയ കഷണങ്ങൾ മാറ്റിയതിനുശേഷം പാനിലേക്ക് ബട്ടർ ചേർക്കുക. മെൽറ്റ് ആകുമ്പോൾ പൊടിയായി അരിഞ്ഞ വെളുത്തുള്ളി ചേർക്കാം. വെളുത്തുള്ളി നന്നായി റോസ്റ്റ് ആകുമ്പോൾ മൈദ ചേർത്ത് നന്നായി മിക്സ് ചെയ്യാം, നന്നായി യോജിച്ചു കഴിഞ്ഞാൽ വെള്ളം ഒഴിച്ച് കൊടുക്കുക. മൈദ വെന്ത് നല്ല ക്രീമിയാകുമ്പോൾ ഉപ്പ്, ഒറിഗാനോ, ലെമൺ ജ്യൂസ് എന്നിവ ചേർക്കാം. കുരുമുളകുപൊടിയും ചേർക്കാം, നന്നായി തിളയ്ക്കുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ഇതിലേക്ക് ഇടാം, എല്ലാം കൂടി യോജിച്ചു വരുമ്പോൾ പാഴ്സലി ലീവ്സ് ചേർത്ത് യോജിപ്പിച്ച് തീ ഓഫ് ചെയ്യാം. രുചികരമായ ഗാർലിക് ബട്ടർ ചിക്കൻ തയ്യാർ.