Recipe

വീക്കെൻഡ് രുചികരമാക്കാൻ മുട്ട ബിരിയാണി ആയാലോ? | Egg biryani

കൊതിയൂറും രുചിയിൽ മുട്ട ബിരിയാണി തയ്യാറാക്കാം. വളരെ കുറച്ച് സമയത്തിനുള്ളിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • നെയ്യ് -രണ്ട് ടേബിൾ സ്പൂൺ
  • കശുവണ്ടി -10
  • മുന്തിരി -ഒന്നര ടേബിൾസ്പൂൺ
  • സവാള -ഒന്ന്
  • മസാലകൾ
  • സവാള -3
  • ഉപ്പ്
  • ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ്
  • തക്കാളി -2
  • മഞ്ഞൾപൊടി -അര ടീസ്പൂൺ
  • ഗരം മസാല -കാൽ ടീസ്പൂൺ
  • ബിരിയാണി മസാല -രണ്ട് ടീസ്പൂൺ
  • തൈര് -കാൽ കപ്പ്
  • മല്ലിയില
  • പുതിനയില
  • വെള്ളം -നാലര കപ്പ്
  • ബിരിയാണി റൈസ് -രണ്ട് കപ്പ്
  • പുഴുങ്ങിയ മുട്ട -5

തയ്യാറാക്കുന്ന വിധം

കുക്കറിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക. ആദ്യം കശുവണ്ടി, മുന്തിരി വറുത്തെടുത്ത് മാറ്റിവയ്ക്കാം. ശേഷം സവാള ഫ്രൈ ചെയ്തെടുത്ത് മാറ്റാം. ഇനി അതേ എണ്ണയിലേക്ക് മസാലകൾ ചേർത്ത് റോസ്റ്റ് ചെയ്യുക. ശേഷം സവാള അരിഞ്ഞത് ചേർത്ത് ഉപ്പും ചേർത്ത് നന്നായി വഴറ്റാം. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്യുക. ശേഷം തക്കാളി ചേർക്കണം.

അടുത്തതായി മസാലപ്പൊടികൾ ചേർത്ത് നല്ല സോഫ്റ്റ് ആകുന്നതുവരെ വഴറ്റണം. തൈരും മല്ലിയില, പുതിനയില എന്നിവയും ചേർക്കാം. എല്ലാം കൂടി മിക്സ് ചെയ്തു കഴിഞ്ഞു വെള്ളം ഒഴിച്ചു കൊടുക്കാം. തിളക്കുമ്പോൾ കഴുകിയെടുത്ത് വച്ചിരിക്കുന്ന അരിയും പുഴുങ്ങിയെടുത്ത മുട്ടയും ചേർക്കാം. ഇനി കുക്കർ അടച്ച് ഒരു വിസിൽ വേവിക്കുക, കുക്കർ തുറക്കുമ്പോൾ മുകളിലേക്ക് വറുത്തെടുത്ത സവാള കശുവണ്ടി മുന്തിരി മല്ലിയില പുതിനയില എന്നിവ ചേർത്ത് ഒരു മിനിറ്റ് മൂടി വയ്ക്കുക. രുചികരമായ മുട്ട ബിരിയാണി തയ്യാർ.