മേക്കപ്പ് ഇടുന്നത് മാത്രമല്ല ചർമ്മത്തിന് ശരിയായ രീതിയിലുള്ള സംരക്ഷണവും ഉറപ്പ് വരുത്തേണ്ടത് വളരെ പ്രധാനമാണ്. ചർമ്മത്തിന് ആവശ്യമായ രീതിയിലുള്ള പരിചരണം എപ്പോഴും നൽകണം. ചർമ്മം പ്രായമാകാതെ ഇരിക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ചർമ്മത്തിൽ വരകളും ചുളിവുകളുമൊക്കെ വീഴുന്നത് എളുപ്പത്തിൽ മാറ്റാൻ ഇത് സഹായിക്കും. അറിഞ്ഞ് കൊണ്ട് അല്ലെങ്കിലും അറിയാതെ ചെയ്യുന്ന ഈ തെറ്റുകളെ എളുപ്പത്തിൽ മാറ്റാം.
മേക്കപ്പ് ഇട്ടാൽ മാത്രം പോരാ അത് കളയാനും ശ്രദ്ധിക്കണം. മടി കാരണം ചിലരെങ്കിലും മേക്കപ്പ് ഇട്ട് കിടന്നുറങ്ങാറുണ്ട്. ഇത് അത്ര നല്ല ശീലമല്ല. എത്ര വില കൂടിയതാണെങ്കിലും ബ്രാൻഡഡ് ആണെങ്കിലും മേക്കപ്പ് ഇട്ട് കിടന്നുറങ്ങിയാൽ അത് ചർമ്മത്തിൻ്റെ സ്വാഭാവിക ഭംഗിയെ നശിപ്പിക്കും. പുറത്ത് പോകുമ്പോൾ മേക്കപ്പിടുമ്പോൾ അതിൽ അന്തരീക്ഷത്തിൽ നിന്നുള്ള അഴുക്കും മറ്റും പറ്റി പിടിച്ചിരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മുഖം നന്നായി കഴുകി വ്യത്തിയാക്കി മേക്കപ്പ് കളഞ്ഞ ശേഷം മാത്രം ഉറങ്ങാൻ ശ്രമിക്കുക. അല്ലെങ്കിൽ മുഖത്ത് കുരുക്കളും അതുപോലെ വരകളുമൊക്കെ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ചർമ്മത്തിന് അനുയോജ്യമായ ഒരു ക്ലെൻസർ വാങ്ങി ഉപയോഗിക്കാൻ ശ്രമിക്കുക. നല്ലൊരു ക്ലെൻസർ ഉപയോഗിച്ച് മുഖം കഴുകി വ്യത്തിയാക്കാൻ ശ്രമിക്കണം. മുഖത്തുള്ള സിറം ക്രീമുകൾ ബാക്ടീരിയ എന്നിവയെ ഒക്കെ കളയാൻ ക്ലെൻസിങ്ങ് വളരെയധികം സഹായിക്കാറുണ്ട്. രാത്രിയിൽ കിടക്കുന്നതിന് മുൻപ് ചർമ്മത്തിൽ ഉപയോഗിച്ച് ക്രിമും സിറവുമൊക്കെ പോകാൻ ഈ ക്ലെൻസിങ്ങ് വളരെ പ്രധാനമാണ്.