ചോറിന് ഒപ്പം കഴിക്കാൻ എന്തെല്ലാം കറികൾ ഉണ്ടെങ്കിലും കൂടെ കഴിക്കാനായി ഒരു തോരനോ മെഴുക്കുപുരട്ടിയോ നിർബന്ധമാണ്. എങ്കിൽ ഈ അമരപ്പയർ തോരൻ റെസിപ്പി ഒന്ന് കണ്ടു നോക്കൂ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തോരൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ചെറിയ ജീരകം ഒരു ടീസ്പൂൺ
- സവാള അരക്കഷണം
- പച്ച മുളക് 4
- തേങ്ങാചിരവിയത്
- അമരപ്പയർ
- ഒലിവോയിൽ ഒരു ടേബിൾ സ്പൂൺ
- കടുക് ഒരു ടീസ്പൂൺ
- വറ്റൽ മുളക് 3
- ഉപ്പ്
തയ്യാറാക്കുന്ന വിധം
മിക്സി ജാറിലേക്ക് ജീരകം, സവാള, പച്ചമുളക് എന്നിവ ചേർത്ത് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. നാളികേരം ചിരവിയത് ചേർത്ത് ഒന്നുകൂടി ക്രഷ് ചെയ്യാം. ഒരു ചീനച്ചട്ടിയിലേക്ക് എണ്ണ ചേർത്ത് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കാം. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന അമരപ്പയർ ചേർത്തു കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് വേവിക്കുക. പകുതി വേവ് ആകുമ്പോൾ നാളികേരം മിക്സ് ചേർക്കാം. ഇടയ്ക്കിടെ ഇളക്കി കൊടുത്ത് പാത്രം മൂടിവെച്ച് നന്നായി വേവിച്ചെടുക്കാം. രുചികരമായ അമരപ്പയർ തോരൻ തയ്യാർ.