Food

പ്രഭാത ഭക്ഷണത്തിന് സ്വാദിഷ്ടമായ തക്കാളി ദോശ തയ്യാറാക്കാം | Tomato Dosa

തക്കാളി കൊണ്ട് നല്ല രുചിയുള്ള മൊരിഞ്ഞ ദോശ, അതും വളരെ എളുപ്പത്തിൽ. ബ്രേക്ഫാസ്റ്റ് കഴിക്കാനായി കറിയൊന്നും ഇല്ലാതെ കഴിക്കാൻ പറ്റിയ ഈ ദോശ തയ്യാറാക്കി നോക്കൂ. റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • തക്കാളി -മൂന്ന്
  • ഇഞ്ചി ഒരു കഷണം
  • കാശ്മീരി മുളക് പൊടി -3/4 ടേബിൾസ്പൂൺ
  • ഉപ്പ്
  • റവ -ഒരു കപ്പ്
  • അരിപ്പൊടി -ഒരു കപ്പ്
  • വെള്ളം
  • ഉപ്പ്
  • കാഷ്യൂനട്ട് ക്രഷ് ചെയ്തത്
  • ജീരകം -രണ്ട് ടീസ്പൂൺ
  • സവാള പൊടിയായി അരിഞ്ഞത്
  • മല്ലിയില

തയ്യാറാക്കുന്ന വിധം

തക്കാളി ചെറുതായി അരിഞ്ഞ മിക്സി ജാറിലേക്ക് ചേർക്കാം. കൂടെ ഇഞ്ചിയും മുളകുപൊടിയും ചേർത്ത് ആദ്യം നന്നായി അരച്ചെടുക്കുക. ശേഷം റവ ഇതിലേക്ക് ചേർത്തു കൊടുക്കാം. അല്പം മാത്രം വെള്ളം ചേർത്ത് ഒന്ന് അരച്ചെടുക്കാം. ഇതിനെ ഒരു ബൗളിലേക്ക് മാറ്റി അരിപ്പൊടിയും കുറച്ചു വെള്ളവും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. 15 മിനിറ്റിനു ശേഷം ഇതിലേക്ക് അരിഞ്ഞുവെച്ച സവാള, മല്ലിയില, ജീരകം, കാഷ്യുനട്ട് ഇവ ചേർത്ത് മിക്സ് ചെയ്യുക. ശേഷം കുറച്ച് അധികം വെള്ളം ചേർത്ത് ലൂസ് ആക്കി എടുക്കാം. ഇനി പാൻ ചൂടാക്കി അല്പം എണ്ണ പുരട്ടിയതിനുശേഷം ഈ മാവ് ഒഴിച്ച് പാൻ ചുറ്റിച്ച് എല്ലായിടത്തും ആക്കാം. നന്നായി മൊരിഞ്ഞു വരുമ്പോൾ മാറ്റാം. രുചികരമായ തക്കാളി ദോശ തയ്യാർ.