വളരെ വ്യത്യസ്തവും രുചികരവുമായകരമായ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി നോക്കിയാലോ? അതും പച്ചരിയും ചെറിയ ഉള്ളിയും കറിവേപ്പിലയും മാത്രം ഉപയോഗിച്ചുകൊണ്ട്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പച്ചരി
- ചെറിയുള്ളി
- കറിവേപ്പില
- ഉപ്പ്
- വെള്ളം
- ബേക്കിങ് സോഡാ
തയ്യാറാക്കുന്ന വിധം
പച്ചരി നല്ലപോലെ കുതിർത്തെടുക്കുക. ശേഷം പച്ചരി, ചെറിയുള്ളി, കറിവേപ്പില, വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കാം. ഇതിലേക്ക് ഉപ്പും ബേക്കിംഗ് സോഡയും ചേർത്ത് യോജിപ്പിക്കുക. ഒരു രാത്രി മുഴുവൻ മാവ് പൊങ്ങാനായി മാറ്റിവയ്ക്കണം. പിറ്റേന്ന് രാവിലെ ഇതിലേക്ക് ചെറുതായി അരിഞ്ഞ കറിവേപ്പിലയും ചെറിയുള്ളിയും ചേർത്തു കൊടുക്കാം. നന്നായി യോജിപ്പിച്ചതിനുശേഷം പാൻ ചൂടാക്കി ഓട്ടട പോലെ ചുട്ട് എടുക്കാം.