UAE

ദുബായിലെ ഹോട്ടലിൽ തീപിടിത്തം; രണ്ട് പേർ മരിച്ചു

തീപിടിത്തത്തിന്റെ വിവരം ലഭിച്ചയുടൻ ദുബായ് സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.

ദുബായിലെ ഹോട്ടലിൽ തീപിടിത്തം രണ്ട് പേർ മരിച്ചു. ദുബായ് നൈഫിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണമെന്ന് ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.

തീപിടിത്തത്തിന്റെ വിവരം ലഭിച്ചയുടൻ ദുബായ് സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്നവരെയെല്ലാം ഒഴിപ്പിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. തീപിടിത്തത്തിൻറെ കാരണം വ്യക്തമല്ല.