Food

രുചിയകരമായ റാഗി ഇഡ്ഡലി | Ragi Idli

ശരീരം അമിതവണ്ണം വയ്ക്കാതെ മറ്റാരോഗ്യ പ്രശ്നങ്ങളും ജീവിതശൈലി രോഗങ്ങളും ഒന്നുമില്ലാതെ ആരോഗ്യത്തോടെ ഇരിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഒരു മില്ലട്ടാണ് റാഗി. ഇതുവെച്ച് ഒരു കിടിലൻ ഇഡ്ഡലി തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • റാഗി – മുക്കാൽ കപ്പ്
  • ഇഡ്ഡലി റൈസ് -അരക്കപ്പ്
  • ഉഴുന്ന് – കാൽ കപ്പ്
  • ഉലുവ -അര ടീസ്പൂൺ
  • വെള്ളം
  • ഉപ്പ്
  • ചോറ് – ഒരു പിടി

തയ്യാറാക്കുന്ന വിധം

റാഗിയും അരിയും ഉഴുന്നും ഉലുവയും ഒരു പാത്രത്തിൽ എടുത്ത് നന്നായി കഴുകിയതിനുശേഷം വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. നാലു മണിക്കൂർ കഴിയുമ്പോൾ അരയ്ക്കാം. കുതിർത്തെടുത്ത വെള്ളത്തിൽ തന്നെ ഒരുപിടി ചോറും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി ഇളക്കിയതിനു ശേഷം മൂടി വയ്ക്കാം. മാവ് പൊങ്ങാനായി ഒരു രാത്രി മുഴുവൻ വയ്ക്കുക. പിറ്റേന്ന് ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് നല്ല സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കിയെടുക്കാം.