ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ഥാടനത്തിനായി എല്ലാ ഒരുക്കവും പൂര്‍ത്തിയായി. തീര്‍ത്ഥാടകരെയും ഭക്തരെയും വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു കേരളം. ഇത്തവണ ശബരമലയില്‍ എത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നല്‍കുക. തീര്‍ഥാടകര്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ സംവിധാനവും ദേവസ്വം ബോര്‍ഡ് ഒരുക്കും. ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് സുരക്ഷിതമായ ദര്‍ശനത്തിന് എന്തൊക്കെ മാര്‍ഗങ്ങള്‍ ഉണ്ടെന്ന് കൂടുതല്‍ അറിയാം.
കുടിവെള്ളം
ആരോഗ്യം
ഗതാഗതം
ഭക്ഷണം
ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ എക്സൈസും പൊലീസും ചേര്‍ന്ന് സംയുക്തപരിശോധനകള്‍ നടത്തും
കാനനപാതയിലടക്കം മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി. നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്
കൂടുതല്‍ സി.സി.ടി.വികള്‍ സ്ഥാപിക്കും
കവറേജ് വര്‍ധിപ്പിക്കുന്നതിനായി ബി.എസ്.എന്‍.എല്‍ 22 മൊബൈല്‍ ടവറുകള്‍ ഒരുക്കും
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ ശുചിത്വമിഷന്‍ ബോധവത്കരണം നടത്തും
തുണിമാലിന്യങ്ങള്‍ നീക്കുന്നതിന് ഗ്രീന്‍ ഗാര്‍ഡുകളെ നിയോഗിക്കും
വൃശ്ചികം ഒന്നിന് 40 ലക്ഷം കണ്ടെയ്നര്‍ അരവണ ബഫര്‍ സ്റ്റോക്കുണ്ടാകും
അരണവണയും അപ്പവും തീര്‍ഥാടകര്‍ക്കും യഥേഷ്ടം ലഭ്യമാക്കും
എസ്.എം.എസ്. മുഖേന തീര്‍ഥാടകര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്
പാര്‍ക്കിംഗ്
ടോയ്‌ലെറ്റുകള്‍
CONTENT HIGHLIGHTS;Mandala-Makaravilak: What are the methods for safe Sabarimala darshan, do you know?