Oman

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് സ​ഹ​ക​ര​ണ​ത്തി​ന് ഒ​മാ​നും തു​ർ​ക്കി​യ​യും

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​മാ​നും തു​ർ​ക്കി​യ​യും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ഒ​മാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ശാ​സ്ത്ര ഗ​വേ​ഷ​ണ ന​വീ​ക​ര​ണ മ​ന്ത്രി ഡോ. ​റ​ഹ്മ ബി​ൻ​ത് ഇ​ബ്രാ​ഹിം അ​ൽ മ​ഹ്‌​റൂ​ഖി, തു​ർ​ക്കി​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ പ്ര​ഫ ഡോ. ​എ​റോ​ൾ ഓ​സ്വാ​ർ എ​ന്നി​വ​രാ​ണ് അ​ങ്കാ​റ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​പ്പു​വെ​ച്ച​ത്.

സ്കോ​ള​ർ​ഷി​പ്പു​ക​ളു​ടെ​യും അ​ക്കാ​ദ​മി​ക് ഗ്രാ​ൻ​റു​ക​ളു​ടെ​യും കൈ​മാ​റ്റം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ര​സ്പ​ര അം​ഗീ​കാ​രം, അ​റി​വി​ന്റെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും കൈ​മാ​റ്റം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ സം​രം​ഭ​ങ്ങ​ൾ ധാ​ര​ണ പ​ത്ര​ത്തി​ന്റെ പ​രി​ധി​യി​ൽ വ​രു​ന്നു.
ഗ​വേ​ഷ​ണ, ഇ​ന്ന​വേ​ഷ​ൻ പ​രി​പാ​ടി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ലും തൊ​ഴി​ൽ വി​പ​ണി​യി​ൽ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ലും സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​ലും സ​ഹ​ക​രി​ച്ചു​ള്ള അ​നു​ഭ​വ​ങ്ങ​ൾ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യാ​നും ധാ​ര​ണ പ്ര​കാ​രം പ​ദ്ധ​തി​യി​ടു​ന്നു.

സ്കോ​ള​ർ​ഷി​പ്പു​ക​ളു​ടെ​യും വി​ദ്യാ​ർ​ഥി കൈ​മാ​റ്റ​ങ്ങ​ളു​ടെ​യും എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നും അ​റ​ബി​ക്, ട​ർ​ക്കി​ഷ് ഭാ​ഷ​ക​ൾ പ​ഠി​പ്പി​ക്കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഒ​മാ​നി-​ട​ർ​ക്കി​ഷ് നോ​ള​ജ് ഡ​യ​ലോ​ഗ് ഫോ​റം മ​സ്ക​ത്തി​ൽ സം​ഘ​ടി​പ്പി​ക്കാ​നും ഇ​രു​പ​ക്ഷ​വും സ​മ്മ​തി​ച്ചു.