ചേരുവകകൾ
മീൻ – 500 ഗ്രാം
എണ്ണ
ഉലുവ – 2 നുള്ള്
ഉള്ളി – 1 (ഇടത്തരം)
വെളുത്തുള്ളി അരിഞ്ഞത് – 1 1/2 ടീസ്പൂൺ
ഇഞ്ചി അരിഞ്ഞത് – 1 1/2 ടീസ്പൂൺ
തക്കാളി – 1 (ഇടത്തരം)
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
തേങ്ങ ചിരകിയത് – 1/2 കപ്പ്
വെള്ളം
കറിവേപ്പില
ചെറിയ ഉള്ളി – 6 (വലിയ വലിപ്പം)
പച്ചമുളക് – 4 മുതൽ 5 വരെ
മുളകുപൊടി – 1 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
മലബാർ പുളി (കുടംപുളി) – 3 എണ്ണം
അരച്ച പേസ്റ്റ്
വെള്ളം – 1 1/2 കപ്പ് + 1/4 കപ്പ്
ഉപ്പ്
തക്കാളി – 1 (ചെറുത്)
വെളിച്ചെണ്ണ – 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ആദ്യമായി തന്നെ ഈ മീൻകറിക്ക് വേണ്ടി നമ്മുക്ക് ഒരു അരപ്പ് തയാറാക്കിയെടുക്കാം. അതിനായി ഒരു ചീനച്ചട്ടി വെക്കാം അത് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കി എടുക്കാം, എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഉലുവ ഇട്ടുകൊടുക്കാം. ഉലുവ നന്നായി മൂത്തുവരുമ്പോൾ നീളത്തിൽ അറിഞ്ഞുവെച്ചിരിക്കുന്ന സവോളയും, ഇഞ്ചി , വെളുത്തുള്ളി, എന്നിവ കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കാം. ശേഷം ഇതിലേക്ക് അറിഞ്ഞുവെച്ചിരിക്കുന്ന തക്കാളി കൂടി ചേർത്തതിനുശേഷം, അര ടീസ്പൂൺ മഞ്ഞൾപൊടി, അരകപ്പ് തേങ്ങ എന്നിവ ചേർത്ത് നന്നായി ഒന്ന് ഇളക്കി കൊടുക്കാം. ഇതിൻറെ പച്ചമണം മാറുന്നത് വരെ നന്നായി ഇളക്കി കൊടുക്കാം. ശേഷം ഫ്ളയിം ഓഫ് ചെയ്യാം. ശേഷം ഇതൊന്ന് ചൂട് ആറിയതിന് ശേഷം മിക്സിയിൽ ഇട്ട് ഒന്ന് അരച്ചെടുക്കാം. ഇനി നമ്മൾ മീൻ കറി തയാറാക്കുന്നതിനായി ഒരു മൺചട്ടിയാണ് എടുത്തിരിക്കുന്നത്. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്തുകൊടുക്കാം,വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കുറച്ചു കറിവേപ്പിലയും അറിഞ്ഞുവെച്ചിരിക്കുന്ന പച്ചമുളകും ചെറിയ ഉള്ളിയും ഇട്ടതിനുശേഷം മുളക്പൊടി, മല്ലിപൊടി, കാൽ കപ്പ് ചൂടുവെള്ളം എന്നിവ ചേർത്ത് അരച്ചുവെച്ചിരിക്കുന്ന അരപ്പ് കൂടി ചേർക്കാം. ശേഷം പുളിക്ക് ആവശ്യമായ കുടംപുളി കൂടി ചേർക്കാം. അതിനുശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് ഒന്ന് തിളക്കുന്നതുവരെ വെയിറ്റ് ചെയ്യാവുന്നതാണ്. തിള വന്നതിനുശേഷം കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ ഇതിലേക്ക് ചേർത്തുകൊടുക്കാം. ഇനി ഏതു അടച്ചുവെച്ച് വേവിക്കുക.