മാരിനേഷന് ആവശ്യമായ ചേരുവകൾ
പനീർ ക്യൂബുകൾ 200 ഗ്രാം, മൈദ 2 ടീ സൺ, കോൺ സ്റ്റാർച്ച് 4 ടീസ്പൂൺ, ബേക്കിങ് പൗഡർ അര ടീസ്‌പൂൺ, മുളകു പൊടി ഒരു ടീസ്പൂൺ, സോയ സോസ്
(ആവശ്യമെങ്കിൽ) ഒരു ടിസ്‌പൂൺ, ഉപ്പ് പാകത്തിന്, വെള്ളം 2 ടീസ്‌പൂൺ,
മിക്‌സ് ചെയ്യാൻ സോസുകൾ
ടൊമാറ്റോ സോസ് 2 ടീസ്‌പൂൺ, റെഡ് ചില്ലി സോസ് ഒരു ടീ സ്‌പൂൺ, ഗ്രീൻ ചില്ലി സോസ് ഒരു ടീസ്പൂൺ, സോയ സോസ് 2 ടീസ്‌പൂൺ, വിനാഗിരി ഒരു ടീസ്‌സ്പൂൺ,
എണ്ണ വറുക്കാൻ ആവശ്യത്തിന്, ഇഞ്ചി ചെറുതായി അരി ഞ്ഞത് ഒരു ടീസ്‌പൂൺ, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് 2 ടീസ്‌പൂൺ, പച്ചമുളക് ചതുരത്തിൽ മുറിച്ചത് 3 എണ്ണം, സവാ ള കഷണങ്ങളാക്കിയത് ഒരെണ്ണം, കാപ്‌സിക്കം കഷണങ്ങളാക്കിയത് ഒരെണ്ണം, ഉപ്പ് പാകത്തിന്, പഞ്ചസാര ഒരു ടീസ്പൂ ൺ, മുളകുപൊടി 2 ടീസ്‌പൂൺ, സ്പ്രിങ് ഒനിയൻ ചെറുതായി അരിഞ്ഞത് 2 തണ്ട്.
തയാറാക്കുന്നവിധം
പാത്രത്തിൽ ചില്ലി പനീർ മാരിനേറ്റ് ചെയ്യാൻ ആവശ്യമായ എല്ലാ ചേരുവകളും വെള്ളമൊഴിച്ച് കുഴമ്പുരൂപത്തിലാക്കുക. ശേഷം, പനീർ മാവിൽ മുക്കി സ്വർണനിറമാകുന്നതുവരെ വറുത്തെടുക്കുക. പാത്രത്തിൽ എല്ലാ സോസുകളും ചേർത്തിളക്കി മാറ്റിവയ്ക്കുക.എണ്ണയിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. സവാള, കാപ്‌സിക്കം എന്നിവ ചേർത്ത് കുറച്ചുനേരം കൂടി വഴറ്റി ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കുക. മുളകുപൊടിയും സോസുകളും ചേർത്ത് വീണ്ടും ഇളക്കി രണ്ടു മിനിറ്റ് വേവിക്കണം. ഇതിലേക്ക് വറുത്ത പനീർ ചേർത്ത് വഴറ്റി സ്പ്രിങ് ഒനിയൻ ചേർത്ത് നന്നായി ഇളക്കുക. നൂഡിൽസ് അല്ലെങ്കിൽ ഫ്രൈഡ് റൈസിന്റെ കൂടെ വിളമ്പാവുന്നതാണ്.