Kerala

ഇനി വൈദ്യുതി ബില്ലടയ്ക്കാൻ മറക്കില്ല; കിടിലൻ ഐഡിയയുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി ബിൽ അടയ്ക്കാൻ മറന്നുപോയാൽ എസ്എംഎസ് സംവിധാനമൊരുക്കി കെഎസ്ഇബി. ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിനാണ് പ്രത്യേക സംവിധാനം ഒരുക്കിയത്. കൺസ്യൂമർ രേഖകൾക്കൊപ്പം ഫോൺനമ്പർ ചേർത്താൽ വൈദ്യുതി ബിൽ തുക, അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ്എംഎസായി ലഭിക്കും.

വൈദ്യുതി ബിൽ സംബന്ധിച്ച വിവരങ്ങൾ, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകൾ തുടങ്ങിയവയും ലഭ്യമാകും. ttps://wss.kseb.in/selfservices/registermobile എന്ന വെബ്സൈറ്റിലൂടെയും സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും മീറ്റർ റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീൻ വഴിയുമൊക്കെ ഫോൺനമ്പർ രജിസ്റ്റർ ചെയ്യാം. സേവനം തികച്ചും സൗജന്യമാണെന്നും കെഎസ്ഇബി അറിയിച്ചു.