Health

ദിവസവും പിസ്ത കഴിച്ചാലുള്ള ​ഗുണങ്ങള്‍

മുട്ടയേക്കാൾ പ്രോട്ടീൻ കൂടുതലുള്ള ആഹാരസാധനങ്ങൾ വേറെയുണ്ട്. അറിയാമല്ലോ.. എന്നാൽ ഇന്ന് കുറച്ച് നട്ട്സിനെ കുറിച്ചാണ് പറയാൻ പോകുന്നത്. ജിമ്മിൽ പോകുന്നവർക്കും വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ധാരാളം കഴിക്കാം. ഫൈബറും പ്രോട്ടീനും അടങ്ങിയ ഒരു ചെറിയ പാക്കേജ് ആണല്ലേ നട്സ്.നട്സ് കഴിക്കുമ്പോൾ ഫ്രീയായി കിട്ടുന്ന ഒന്നാണ് ഊർജ്ജം. ഒരുപിടി നട്ട്സ് രാവിലത്തെ വൈകുന്നേരം വരെ റബ്ബർപാൽ കുടിച്ചത് പോലെ നടക്കാം എന്ന് വരെ പറയുന്നവർ ഉണ്ട്..

 

മുട്ട പോലെ തന്നെ പ്രോട്ടീൻ സമ്പുഷ്ടമായതും മുട്ടയേക്കാൾ പ്രോട്ടീൻ സമ്പുഷ്ടമായതുമായ ചിലതുണ്ട്.ഏറ്റവും പ്രധാനപ്പെട്ടത് നിലക്കടലയാണ്. പ്രോട്ടീന്റെ കലവറ എന്ന് തന്നെയാണ് നിലക്കടല അറിയപ്പെടുന്നത്. പാവങ്ങളുടെ ബദാം എന്നും പറയാം. ഇതിൽ പ്രോട്ടീനും ഫൈബറും ഏറെ അടങ്ങിയിട്ടുണ്ട്.

അടുത്തത് പിസ്ത.ദിവസവും പിസ്ത കഴിച്ചാലുള്ള ​ഗുണങ്ങള്‍

കാത്സ്യം, അയേണ്‍, സിങ്ക് എന്നിവ പിസ്തയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വൈറ്റമിന്‍ എ, ബി 6, വൈറ്റമിന്‍ കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ബീറ്റാ കരോട്ടിന്‍, ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍ തുടങ്ങിയ ഘടകങ്ങളും പിസ്തയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

 

ബദാം

ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതില്‍ മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍ ഒരുപോലെ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ തോതു വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.