എത്ര കഴിച്ചാലും മതിവരാത്ത രുചിയിൽ ചിക്കൻ റോസ്റ്റ്. ഇതിന്റെ രുചിയും മണവും ആരെയും കൊതിപ്പിക്കും. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കൻ
- മഞ്ഞൾപ്പൊടി
- മുളകുപ്പൊടി
- സവാള
- ചെറിയുള്ളി
- പച്ചമുളക്
- കറിവേപ്പില
- കറിവേപ്പില
- തക്കാളി
- മല്ലിയില
- ചിക്കൻ മസാല
- ഗരം മസാല
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ ഉപ്പും മുളകും മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് തിരുമ്മിയെടുത്ത് വറുത്തെടുക്കുക. ഇനി സവാള നല്ലതുപോലെ വഴറ്റിയതിനുശേഷം ചെറിയുള്ളി, പച്ചമുളക്, കറിവേപ്പില, തക്കാളി ഇവ കൂടി ചേർത്ത് നന്നായി വഴറ്റണം. ശേഷം ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്ത് വഴറ്റുക, അടുത്തതായി മസാല പൊടികൾ ചേർക്കാം. മുളക് പൊടിയും മല്ലിപ്പൊടി, മഞ്ഞൾപൊടി, ചിക്കൻ മസാല, ഗരം മസാല നന്നായി വഴറ്റിയെടുക്കണം. പച്ച മണം മാറുമ്പോൾ വറുത്തെടുത്ത ചിക്കൻ ചേർത്ത് നന്നായി യോജിപ്പിക്കണം, ശേഷം തീ ഓഫ് ചെയ്യാം.