രുചികരമായ ചിക്കൻ മജ്ബൂസ് പത്തുമിനിറ്റിൽ ഈസിയായി തയ്യാറാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബസുമതി റൈസ്
- ചിക്കൻ
- മുളകുപൊടി
- മഞ്ഞൾപൊടി
- ഉപ്പ്
- എണ്ണ
- സവാള
- ഏലക്കായ
- കറുവപ്പട്ട
- ഗ്രാമ്പു
- ഉണക്ക നാരങ്ങാ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- പച്ചമുളക്
- ഗരംമസാല
- മജ്ബൂസ് മസാല
- വെള്ളം
- ചെറുനാരങ്ങ
തയ്യാറാക്കുന്ന വിധം
ഇത് തയ്യാറാക്കാനായി രണ്ട് കപ്പ് ബസുമതി റൈസ് കഴുകിയ ശേഷം, അര മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കണം. ചിക്കൻ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യുക. കുറച്ചു സമയം വച്ചതിനുശേഷം എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം. ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചിക്കൻ ഫ്രൈ ചെയ്ത ഓയിൽ ഒഴിച്ചു കൊടുക്കുക, ഒരു സവാള നീളത്തിൽ അരിഞ്ഞതും ഏലക്കായ, കറുവപ്പട്ട, ഗ്രാമ്പു എന്നിവയും ചേർത്ത് നന്നായി വഴറ്റി എടുക്കണം, ശേഷം രണ്ട് ഉണക്ക നാരങ്ങാ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റണം.
ശേഷം മൂന്ന് പച്ചമുളക് നെടുകെ കീറിയത് ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം, അടുത്തതായി അര ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ മുളകുപൊടി, ഒന്നര ടീസ്പൂൺ മജ്ബൂസ് മസാല എന്നിവ കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. അടുത്തതായി ഒരു തക്കാളി അരിഞ്ഞത് ചേർത്ത് കൊടുക്കാം, തക്കാളി നല്ല സോഫ്റ്റ് ആകുന്നതുവരെ മിക്സ് ചെയ്തതിനു ശേഷം കുറച്ചു മല്ലിയില ചേർത്ത് കൊടുക്കാം. അടുത്തതായി അരി വേവാൻ ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കൊടുക്കാം.
മൂന്നു കപ്പ് തിളച്ച വെള്ളമാണ് ഒഴിക്കേണ്ടത് വെള്ളവും മസാലയും നന്നായി യോജിപ്പിച്ചതിനുശേഷം, ഒരു കഷ്ണം ചെറുനാരങ്ങ പിഴിഞ്ഞു ചേർക്കാം. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നേരത്തെ കുതിർക്കാൻ വച്ചിരുന്ന ബസുമതി റൈസ് ചേർത്തുകൊടുക്കാം. നന്നായി തിളച്ചു കഴിയുമ്പോൾ കുക്കർ അടച്ചു ഏഴ് മിനിറ്റോളം ചെറിയ തീയിൽ വേവിച്ചെടുക്കുക, കുക്കറിന്റെ പ്രഷർ പോയാൽ തുറന്നത് ഫ്രൈ ചെയ്ത ചിക്കൻ ചേർത്ത് സർവ് ചെയ്യാം.