സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓള് ഇന്ത്യ റേഡിയോ റോഡിലുള്ള , വാട്ടര്‍ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകള്‍ അറ്റകുറ്റപണികൾ നടത്തുന്നതിനാൽ നഗരത്തിലെ പ്രധാനയിടങ്ങളില്ർ ജലവിതരണം തടസപ്പെടും. വെള്ളയമ്പലം ആല്‍ത്തറ വഴുതക്കാട് റോഡില്‍ പുതിയതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്നതിനായി നടക്കുന്ന പ്രവൃത്തികളുടെ സുഗമമായ പൂര്‍ത്തീകരണം ഉറപ്പാക്കുന്നതിന് അടിയന്തരമായി ചില വാല്‍വ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുന്നത്. ഇതിനാൽ തിരുവനന്തപുരം കോര്‍പ്പറേഷനിലെ പൂജപ്പുര , കരമന, ആറന്നൂര്‍ , മുടവന്മുകള്, നെടുംകാട്, , കാലടി, തൃക്കണ്ണാപുരം, പുന്നയ്ക്കാമുഗള്‍, തിരുമല, വലിയവിള, പിടിപി നഗര്‍ , കാഞ്ഞിരംപാറ, പാങ്ങോട്, വാഴോട്ടുകോണം, വട്ടിയൂര്‍ക്കാവ്, ഊളമ്പാറ, ജവഹര്‍ നഗര്‍, പൈപ്പിന്മൂട്, വെള്ളയമ്പലം, കവടിയാര്‍, നന്തന്‍കോട്, പേട്ട, പാല്‍ക്കുളങ്ങര, കടകംപള്ളി, വഞ്ചിയൂര്‍, കുന്നുകുഴി, ചാക്ക, ശഖുംമുഖം വെട്ടുകാട് , കരിക്കകം, വെട്ടുകാട് വാര്‍ഡുകളില്‍ ജലവിതരണം തടസ്സപ്പെടുന്നതായിരിക്കും ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിവരെ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.