ഓയിലോ, വെളിച്ചെണ്ണയോ ചേർക്കാതെ തയ്യാറാക്കിയ ചിക്കൻ ഫ്രൈ റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കുന്ന ഒരു കിടിലൻ ചിക്കൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ചിക്കൻ
- കട്ടത്തൈര്
- ഇഞ്ചി
- വെളുത്തുള്ളി പേസ്റ്റ്
- മഞ്ഞൾപ്പൊടി
- ഗരം മസാല
- കുരുമുളകുപൊടി
- കസൂരിമേത്തി
- ഉപ്പ്
- ബട്ടർ
തയ്യാറാക്കുന്ന വിധം
ഇതു തയ്യാറാക്കാനായി ഒരു കിലോ ചിക്കൻ വലിയ കഷണങ്ങളായി മുറിച്ചത് നന്നായി കഴുകിയതിനുശേഷം ഒട്ടും വെള്ളമില്ലാതെ ഒരു പാനിൽ എടുക്കുക, ഇതിലേക്ക് ഒരു കപ്പ് കട്ടത്തൈര് ചേർത്ത് കൊടുക്കുക, ശേഷം ഒരു ടേബിൾസ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഗരം മസാല, രണ്ട് ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടേബിൾസ്പൂൺ കസൂരിമേത്തി, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക. ഇത് അരമണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കണം, ശേഷം പാൻ അടുപ്പിലേക്ക് വച്ച് കൊടുക്കാം, ഹൈ ഫ്ളയിമിൽ 5 മിനിറ്റ് വെച്ചതിനുശേഷം മീഡിയം ഫ്ളായിമിലേക്ക് മാറ്റാം, മസാല നല്ലതുപോലെ ചിക്കനിലേക്ക് പിടിച്ചു വരുന്നതുവരെ വേവിച്ചെടുക്കണം, മറ്റൊരു പാനിൽ ബട്ടർ ചേർത്ത് ചൂടാക്കുക, ഇതിലേക്ക് ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുത്തു പുറം വശം മൊരിഞ്ഞു വരുന്നതുവരെ വേവിച്ചെടുക്കണം.