ഒരു വെറൈറ്റി ചിക്കൻ റെസിപ്പി നോക്കിയാലോ? വളരെ രുചികരമായ ചിക്കൻ ചീസ് ട്വിസ്റ്റർ റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ഇളം ചൂടുള്ള പാൽ -ഒരു കപ്പ്
- ചെറുചൂടുവെള്ളം -ഒരു കപ്പ്
- എണ്ണ -അരക്കപ്പ്
- ഉപ്പ് -ഒരു ടീസ്പൂൺ
- പഞ്ചസാര -ഒരു ടേബിൾസ്പൂൺ
- ഇൻസ്റ്റൻറ് ഈസ്റ്റ് 10ഗ്രാം
- മൈദ -6 കപ്പ്
- ബോൺലെസ് ചിക്കൻ -250 ഗ്രാം
- തൈര് -മൂന്ന് ടേബിൾസ്പൂൺ
- ഇഞ്ചി പേസ്റ്റ് -ഒരു ടീസ്പൂൺ
- ഉപ്പ് -ഒരു ടീസ്പൂൺ
- മല്ലിപ്പൊടി -ഒരു ടേബിൾ സ്പൂൺ
- മുളക് ചതച്ചത് -അര ടീസ്പൂൺ
- മസാല -ഒരു ടീസ്പൂൺ
- മുളകുപൊടി -ഒരു ടീസ്പൂൺ
- ചെറുനാരങ്ങനീര് -ഒരു ടീസ്പൂൺ
- യെല്ലോ ഫുഡ് കളർ
- എണ്ണ 2 -ടേബിൾസ്പൂൺ
- ടൊമാറ്റോ പേസ്റ്റ് -നാല് ടേബിൾസ്പൂൺ
- ചീസ് ഒരു കപ്പ്
- മല്ലിയില
തയ്യാറാക്കുന്ന വിധം
ആദ്യം മാവ് റെഡിയാക്കാം, ഒരു മിക്സിങ് ബൗളിലേക്ക്, പാല്, ചൂട് വെള്ളം, എണ്ണ ,ഉപ്പ് ,പഞ്ചസാര, മുട്ട ,ഈസ്റ്റ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് മൈദ ചേർത്ത് കൊടുത്തു നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി അരമണിക്കൂർ മാറ്റിവയ്ക്കാം. ഈ സമയം കൊണ്ട് ഫില്ലിംഗ് റെഡിയാക്കാം.
അതിനായി ചിക്കൻ മാരിനേറ്റ് ചെയ്യണം, ബോൺലെസ് ചിക്കനിലേക്ക് തൈര്, ഇഞ്ചി പേസ്റ്റ്, ടിക്ക മസാല മല്ലിപ്പൊടി, മുളകുപൊടി, മുളക് ചതച്ചത്, ഫുഡ് കളർ, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യണം, ഇത് അരമണിക്കൂർ മാറ്റിവെചതിനു ശേഷം ഫ്രൈ പാനിൽ എണ്ണ ചേർത്ത് നന്നായി വറുത്തെടുക്കാം.
ശേഷം നന്നായി പൊടിച്ചെടുക്കുക, കുഴച്ചുവെച്ച മൈദ എടുത്തു വലിയ ബോളുകൾ ആക്കി മാറ്റാം. ഇത് നന്നായി സ്ക്വയർ ഷേപ്പിൽ പരത്തി എടുക്കണം. അതിനു മുകളിലേക്ക് ടൊമാറ്റോ പേസ്റ്റ് തേച്ചു കൊടുത്തു ചിക്കൻ ഇട്ടുകൊടുക്കുക, പിന്നീട് ചീസും, മല്ലിയിലയും ഇതിനു മുകളിലായി നിരത്തി ഇട്ടു കൊടുക്കുക. അതിനുമുകളിൽ മറ്റൊരു മൈദ ചപ്പാത്തി വച്ച് കവർ ചെയ്തെടുക്കണം, ഇത് ഒരു പിസ്സ കട്ടർ ഉപയോഗിച്ച് ആദ്യം നീളത്തിലും പിന്നെ കുറുകയും കട്ട് ചെയ്തു കൊടുക്കണം, ഓരോ പീസും എടുത്തു ഒരു സ്റ്റിക്ക് ഉപയോഗിച്ച് അമർത്തി ശേഷം ഒന്ന് ചുറ്റി എടുക്കാം. എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം ബേക്കിംഗ് ട്രെയിൽ വച്ച് ബേക്ക് ചെയ്ത് എടുക്കണം.