പച്ചരി കൊണ്ട് നല്ല പഞ്ഞി പോലുള്ള സോഫ്റ്റ് പുട്ട് ഉണ്ടാക്കിയാലോ? ഇനി നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കാൻ പുട്ടുപൊടി ആവശ്യമില്ല. തയ്യാറാക്കുന്നത് നോക്കൂ.
ആവശ്യമായ ചേരുവകൾ
- പച്ചരി
- തേങ്ങ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
പച്ചരിയെടുത്ത് നന്നായി കഴുകിയതിനുശേഷം പുട്ടുകുറ്റിയിലിട്ട് നന്നായി ആവി കേറ്റി എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഇട്ട് ചൂടാറിയതിനു ശേഷം മിക്സിയിൽ തരിയായി പൊടിച്ചെടുക്കാം. ഇനി തേങ്ങയും ഉപ്പും ചേർത്ത് സാധാരണപോലെ പുട്ട് ഉണ്ടാക്കാം.