ബ്രഡ് വെച്ച് നല്ല മൊരിഞ്ഞ മസാല ദോശ തയ്യാറാക്കിയാലോ? തലേദിവസം മാവരച്ചു വയ്ക്കേണ്ട, ഇൻസ്റ്റന്റ് ആയി തയ്യാറാക്കാം. രുചികരമായ ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ദോശ തയ്യാറാക്കാൻ
മസാല തയ്യാറാക്കാൻ
തയ്യാറാക്കുന്ന വിധം
ദോശ തയ്യാറാക്കാനായി ഒരു ബൗളിലേക്ക് റവയും ബ്രഡ് കഷണങ്ങളാക്കിയതും ചേർത്തു കൊടുത്ത് അല്പം വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. 15 മിനിറ്റിനു ശേഷം ഇതിനെ മിക്സിയിലേക്ക് മാറ്റാം കൂടെ അരിപ്പൊടിയും ഉപ്പും നാരങ്ങാനീരും ചേർത്ത് നന്നായി അരച്ചെടുക്കണം. ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ച ശേഷം ഒരു നുള്ള് ബേക്കിംഗ് സോഡ ചേർത്ത് നന്നായി യോജിപ്പിക്കുക.
മസാല തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ച് ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കാം. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും ജീരകവും ചേർത്ത് പൊട്ടിക്കാം. കറിവേപ്പില ചേർത്തുകൊടുത്തതിനുശേഷം സവാള, പച്ചമുളക്, ഉപ്പ്, ഇഞ്ചി എന്നിവ ചേർക്കാം. കാൽ ടീസ്പൂൺ മഞ്ഞൾ പൊടി കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം ഉരുളക്കിഴങ്ങ് വേവിച്ചത് ചേർത്ത് കൊടുത്ത് യോജിപ്പിക്കാം. ചെറുതായി ഉടച്ചു കൊടുക്കണം, ഇതിനായി അല്പം വെള്ളം കൂടി ഇതിലേക്ക് ചേർക്കാം, ശേഷം നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യാം. ഇനി ദോശ ഉണ്ടാക്കാം, മസാല ദോശ പോലെ ഉള്ളിൽ മസാല വച്ചോ അല്ലാതെയോ തയ്യാറാക്കാം.