ചപ്പാത്തിക്കും പൂരിക്കും ഒപ്പം കഴിക്കാനായി ഇതാ നല്ലൊരു ഉരുളക്കിഴങ്ങ് മസാല കറി. വളരെ രുചികരമായി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കറി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ഉരുളക്കിഴങ്ങ് -2
- സവാള -2
- പച്ചമുളക് -2
- ഇഞ്ചി
- വെളുത്തുള്ളി -8
- എണ്ണ -ഒരു ടേബിൾ സ്പൂൺ
- കടുക് -അര ടീസ്പൂൺ
- കടലപ്പരിപ്പ് -ഒരു ടീസ്പൂൺ
- കടലമാവ് -ഒരു ടേബിൾ സ്പൂൺ
- കറിവേപ്പില
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ അടുപ്പിൽ വയ്ക്കാം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കാം. ശേഷം കടലപ്പരിപ്പ് ചേർത്ത് റോസ്റ്റ് ചെയ്യാം. ഇഞ്ചി, വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും ചേർത്ത് നന്നായി യോജിപ്പിക്കണം. അടുത്തതായി സവാള അരിഞ്ഞത് ചേർക്കാം. എല്ലാം കൂടി വഴറ്റിക്കഴിഞ്ഞാൽ ഉരുളക്കിഴങ്ങ് ചേർക്കാം. ഉപ്പു കൂടി ചേർത്ത് മിക്സ് ചെയ്തതിനു ശേഷം വെള്ളം ഒഴിക്കുക. നന്നായി വെന്തു വരുമ്പോൾ ഉടച്ചു കൊടുക്കണം. കടലമാവും വെള്ളവും മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിച്ച് നന്നായി കുറുക്കിയെടുക്കാം, നല്ല കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യാം.