ഈ സവാള തക്കാളി ചമ്മന്തി ഏതിന്റെ കൂടെയും സൂപ്പർ കോമ്പിനേഷനാണ്. എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു ചമ്മന്തി.
ആവശ്യമായ ചേരുവകൾ
- സവാള
- തക്കാളി
- മല്ലിയില
- മുളകുപൊടി
- ഉപ്പ്
- കറിവേപ്പില
- പച്ചമുളക്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് പൊടിയായി അരിഞ്ഞ സവാള, തക്കാളി, പച്ചമുളക്, മല്ലിയില, കറിവേപ്പില ഇവ ചേർത്തു കൊടുത്തു മിക്സ് ചെയ്യുക. കൂടെ മുളകുപൊടി ഇവയും ചേർത്ത് നല്ലപോലെ യോജിപ്പിക്കണം. അവസാനമായി കുറച്ചു വെളിച്ചെണ്ണ കൂടി ഒഴിച്ച് മിക്സ് ചെയ്യുക. നല്ല രുചികരമായ സവാള തക്കാളി ചമ്മന്തി തയ്യാർ.