ഉച്ചയൂണിന് ചോറിനൊപ്പം കഴിക്കാൻ രുചികരമായ വെള്ളരിക്ക കറി തയ്യാറാക്കി നോക്കിയാലോ?സാധാരണ തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തമായി തയ്യാറാക്കിയ ഒരു വെള്ളരിക്ക കറിയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു മൺപാത്രത്തിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ആദ്യം ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റണം. ശേഷം പച്ചമുളകും ചെറിയ ഉള്ളി ചതച്ചതും ചേർക്കാം. ഇത് നന്നായി വഴന്നു വരുമ്പോൾ തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കാം. ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി വഴറ്റിയതിനുശേഷം മുളകുപൊടിയും മഞ്ഞൾപൊടിയും ചേർക്കാം. ഇതിന്റെ പച്ചമണം മാറുന്നത് വരെ മിക്സ് ചെയ്തതിനുശേഷം അരിഞ്ഞു വച്ചിരിക്കുന്ന വെള്ളരിക്ക ചേർക്കാം, ഒന്ന് യോജിപ്പിച്ചതിനു ശേഷം തിളച്ച വെള്ളം ഇതിലേക്ക് ഒഴിക്കാം. മൂടിവെച്ച് നന്നായി വേവിക്കുക.
ഈ സമയം തേങ്ങ അരച്ചെടുക്കാം. തേങ്ങ, ജീരകം, വെളുത്തുള്ളി, ചെറിയ ഉള്ളി, മഞ്ഞൾപൊടി, ഉപ്പ്, ആവശ്യത്തിന് വെള്ളം ഇവയെല്ലാം ചേർത്ത് നന്നായി അരച്ചെടുക്കാം. നന്നായി വെന്ത വെള്ളരിക്കയിലേക്ക് തേങ്ങ ചേർക്കാം. 5 മിനിറ്റ് വരെ തിളപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യുക. കടുക്, കറിവേപ്പില, ചെറിയ ഉള്ളി, ഉണക്കമുളക് എന്നിവ വെളിച്ചെണ്ണയിൽ നന്നായി താളിച്ചതിനുശേഷം ഇതിലേക്ക് ചേർക്കാം.