ഒന്ന് കൂളാകാൻ ഒരു മുന്തിരി ജ്യൂസ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു മുന്തിരി ജ്യൂസ് റെസിപ്പി.
ആവശ്യമായ ചേരുവകൾ
- വെള്ളം
- ഇഞ്ചി
- ഏലക്കായ
- മുന്തിരി
- പഞ്ചസാര
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ അല്പം വെള്ളം എടുത്ത് തിളപ്പിക്കാനായി വയ്ക്കാം. ഇതിലേക്ക് ഒരു കഷണം ഇഞ്ചി, ഒരു ഏലക്കായ, മുന്തിരി എന്നിവ ചേർത്ത് കൊടുക്കുക. മുന്തിരി നന്നായി വേവുമ്പോൾ തീ ഓഫ് ചെയ്ത് ചൂടാറാൻ വയ്ക്കാം. ശേഷം മിക്സിയിൽ നന്നായി അടിച്ച് അരിച്ചെടുക്കുക. പഞ്ചസാര കൂടി ചേർത്ത് മിക്സ് ചെയ്ത് സെർവ് ചെയ്യാം.