ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി. എൻസിപി നേതാവ് ബാബാ സിദ്ദീഖിയുടെ സമാനമായ രീതിയിൽ വധിക്കുമെന്നാണ് സന്ദേശം. സന്ദേശം അയച്ചെന്ന് സംശയിക്കുന്ന സ്ത്രീയെ അറസ്റ്റ് ചെയ്തതായി സൂചന.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത് മുന്നോടിയായാണ് യോഗിക്ക് നേരെ വധഭീഷണി ഉയർന്നത്. വരും ദിവസങ്ങളിൽ 13 ലധികം പ്രചാരണ റാലികളിൽ യോഗി ആദിത്യനാഥ് പങ്കെടുക്കും. വധഭീഷണിയെ തുടർന്ന് സുരക്ഷാ സുരക്ഷ വർധിപ്പിച്ചു.
ഇന്നലെ വൈകിട്ടാണ് മുംബൈ ട്രാഫിക് പൊലീസിന്റെ വാട്സാപ് ഹെൽപ്ലൈൻ നമ്പറിൽ വധഭീഷണി സന്ദേശമെത്തിയത്. സന്ദേശമയച്ച ആളെ കണ്ടെത്താനുള്ള നീക്കം മുംബൈ പൊലീസ് തുടങ്ങി. മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി ബാന്ദ്രയിൽ വെടിയേറ്റു കൊല്ലപ്പെട്ട് ആഴ്ചകൾക്കകമാണ് ഈ ഭീഷണി സന്ദേശം വരുന്നത്. സമാനമായ നിരവധി വധഭീഷണികളാണ് ബോളിവുഡ് നടൻ സൽമാൻ ഖാന്റെ നേർക്കും ഉയർന്നത്. 5 കോടി നൽകിയില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു സൽമാൻ ഖാന് ലഭിച്ച ഭീഷണി സന്ദേശത്തിൽ പറഞ്ഞത്.