Kerala

വർക്കല ഏണിക്കൽ ബീച്ചിൽ രണ്ട് യുവാവക്കൾ തിരയിൽപ്പെട്ടു

കർണാടക സ്വദേശികളായ യുവാവക്കളാണ് കടലിൽ കുളിക്കവേ തിരയിൽ പെട്ടത്

വർക്കല ഏണിക്കൽ ബീച്ചിൽ രണ്ട് യുവാവക്കൾ തിരയിൽപ്പെട്ടു. കർണാടക സ്വദേശികളായ യുവാവക്കളാണ് കടലിൽ കുളിക്കവേ തിരയിൽ പെട്ടത്. ഒരാളെ തമിഴ്നാട് സ്വദേശികൾ രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

കർണാടക സ്വദേശിയായ നെൽസൺ (26 ) എന്ന യുവാവിനെയാണ് കാണാതായി. ഉത്തർ പ്രദേശ് സ്വദേശി ക്വസിമന്യൂമാൻ (24 )നെ ശിവഗിരി ശ്രീനാരായണ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുഐ. ടി മേഖലയിൽ പ്രവർത്തിക്കുന്ന നാല് പേര് അടങ്ങുന്ന സുഹൃത്തുക്കൾ ഇന്നലെയാണ് വർക്കലയിൽ എത്തിയത്. ഫയർ ഫോഴ്‌സും വർക്കല പൊലീസും രക്ഷ പ്രവർത്തനം നടത്തി.