കുട്ടികളുടെ ഓർമ്മശക്തി വർധിപ്പിക്കാൻ വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ ഇലക്കറികൾ നൽകാം. കൂടാതെ തലച്ചോറിൻ്റെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, മുട്ടയുടെ മഞ്ഞക്കരു നല്ലതാണ്. മത്തി, അയല, സാൽമൺ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
മസ്തിഷ്കം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് കുട്ടികൾ. പോഷകങ്ങളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്താനും ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കും.
നല്ല ആരോഗ്യത്തിനും മെച്ചപ്പെട്ട മസ്തിഷ്ക വികസനത്തിനും പോഷകാഹാരം വളരെ പ്രധാനമാണ്. മെച്ചപ്പെട്ട പോഷകാഹാരം ശിശുക്കളുടെയും കുട്ടികളുടെയും അമ്മയുടെയും ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി വിദഗ്ധർ പറയുന്നു.
കുട്ടികളിൽ ഓർമ്മശക്തി കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ…
ഇലക്കറികൾ
വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും ഇലക്കറികളിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, ബി, ഇ, കെ, സി എന്നിവയ്‌ക്കൊപ്പം ബീറ്റാ കരോട്ടിൻ, ഫോളേറ്റ് എന്നിവ ശരിയായ മസ്തിഷ്ക വികാസത്തിന് സഹായിക്കുന്നു. ഫോളേറ്റ് അടങ്ങിയ ഇലക്കറികൾ കുട്ടികളുടെ തലച്ചോറിൽ നല്ല സ്വാധീനം ചെലുത്തുമെന്ന് പഠനങ്ങൾ പറയുന്നു.
മുട്ട
മുട്ട ആരോഗ്യകരമായ ധാരാളം പോഷകങ്ങൾ നൽകുന്നു. തലച്ചോറിൻ്റെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, മുട്ടയുടെ മഞ്ഞക്കരു കോളിൻ്റെ നല്ല ഉറവിടമാണ്. വിറ്റാമിനുകൾ ബി 6, ബി 12, ഫോളേറ്റ്, കോളിൻ (43) എന്നിവയുൾപ്പെടെ തലച്ചോറിൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്ന പോഷകങ്ങളുടെ നല്ലൊരു ഉറവിടമാണ് മുട്ട.
മത്സ്യം
തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്താൻ പതിവായി മത്സ്യം കഴിക്കണമെന്ന് വിദഗ്ധർ പറയുന്നു. മത്തി, അയല, സാൽമൺ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഈ മത്സ്യങ്ങൾ വൈജ്ഞാനിക ആരോഗ്യത്തെ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളായ EPA, DHA എന്നിവ അടങ്ങിയിട്ടുണ്ട്.
നിലക്കടല
നിലക്കടലയിൽ അടങ്ങിയിട്ടുളള വൈറ്റമിൻ ഇ നാഡികളെ സംരക്ഷിക്കും. തലച്ചോറിന്റെ പ്രവർത്തനത്തിനാവശ്യമായ തയാമിനും നിലക്കടലയിലുണ്ട്.
ധാന്യങ്ങൾ
ഓർമശക്തി കൂട്ടാൻ സഹായിക്കുന്ന ഫോളേറ്റ് ധാന്യങ്ങളിൽ ധാരാളമായുണ്ട്. ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ബിയും ഇതിലുണ്ട്.
ഓട്സ്
നാരുകൾ അടങ്ങിയതും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സുള്ളതും ആരോഗ്യകരമായ കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുണങ്ങളുള്ളതുമായ ഭക്ഷണമാണ് ഓട്സ്. ഇത് ശരീരത്തിനും തലച്ചോറിനും സ്ഥിരമായ ഊർജ്ജം പ്രദാനം ചെയ്യുകയും കുട്ടികളെ മാനസികമായി ഉണർത്തുകയും ചെയ്യുന്നു. ധാരാളം നാരുകളടങ്ങിയിട്ടുളള ഓട്സ് കുട്ടികളുടെ വയറ് നിറയ്ക്കുക മാത്രമല്ല, ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു.
content highligt: boost-memory-in-children