India

കശ്മീരിലെ ശ്രീനഗർ സൺഡേ മാർക്കറ്റിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണം – grenade attack at sunday market in srinagar

ജമ്മു കശ്മീരിലെ ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെൻ്ററിന് സമീപമുള്ള തിരക്കേറിയ മാർക്കറ്റിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരുക്ക്. കനത്ത സുരക്ഷയുള്ള ടൂറിസ്റ്റ് റിസപ്ഷൻ സെൻ്ററിന് സമീപമാണ് ആക്രമണം ഉണ്ടായത്.

ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് അടുത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയാണ് ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയത്. എന്നാൽ ഇത് ലക്ഷ്യംതെറ്റി കച്ചവടക്കാർക്കിടയിലേക്ക് വീഴുകയായിരുന്നു. സംസ്ഥാനത്തെ ഭീകരാക്രമണങ്ങൾ തടയാൻ സുരക്ഷാ സേനകൾ സാധ്യമായതെല്ലാം ചെയ്യണമെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞു.

നിഷ്കളങ്കരായ ജനങ്ങളെ അക്രമികൾ ലക്ഷ്യമിടുന്നതിൽ ഒരു ന്യായീകരണവും ഇല്ലെന്നും സേനകൾ ഇത്തരം ആക്രമണം അവസാനിപ്പിക്കാൻ നടപടിയെടുത്താൽ മാത്രമേ ജനങ്ങൾക്ക് ഭയമില്ലാതെ ജീവിക്കാൻ കഴിയൂ എന്നും മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി. അടുത്തിടെയായി ജമ്മു കശ്മീരിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർധിച്ചിട്ടുണ്ട്.

STORY HIGHLIGHT: grenade attack at sunday market in srinagar