ചേരുവകൾ
മഞ്ഞൾപൊടി
മുളകുപൊടി
മൈദ
ഉപ്പ്
വിനാഗിരി
വെള്ളം
തയ്യാറാക്കുന്ന വിധം
ഈയൊരു രീതിയിൽ പാവയ്ക്ക ഫ്രൈ തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, രണ്ട് ടീസ്പൂൺ അളവിൽ മുളകുപൊടി, കാൽകപ്പ് അളവിൽ മൈദ, അല്പം ഉപ്പ്, വിനാഗിരി, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിക്കുക. ശേഷം തയ്യാറാക്കി വെച്ച പാവയ്ക്ക കൂടി മാവിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അല്പം കറിവേപ്പില കൂടി ഈയൊരു സമയത്ത് മസാല കൂട്ടിനോടൊപ്പം ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം എല്ലാ ചേരുവകളും നല്ല രീതിയിൽ മിക്സ് ചെയ്ത് പാവക്കയിലേക്ക് ചേർക്കണം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് പാവയ്ക്ക വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. ഡീപ്പ് ഫ്രൈ ചെയ്യാൻ താല്പര്യമുള്ളവർക്ക് കൂടുതൽ എണ്ണ ഉപയോഗിച്ച് പാവയ്ക്ക വറുത്തെടുക്കാവുന്നതാണ്. ശേഷം ചൂടായ എണ്ണയിലേക്ക് തയ്യാറാക്കിവെച്ച പാവയ്ക്ക ഓരോ പിടി അളവിൽ ഇട്ട് നല്ല ക്രിസ്പായി വരുന്നതുവരെ ഇളക്കി വറുത്തു കോരാവുന്നതാണ്. ഈയൊരു രീതിയിൽ പാവയ്ക്ക ഫ്രൈ തയ്യാറാക്കുമ്പോൾ ഒട്ടും കയ്പില്ലാതെ തന്നെ കിട്ടുന്നതാണ്.