പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് കോഴിക്കോട് കൊയിലാണ്ടിയില്‍ വീട് കയറി ആക്രമിച്ചു. കൊയിലാണ്ടി പന്തലായനി സ്വദേശി ഉണ്ണികൃഷ്ണനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീട്ടുടമ ഉണ്ണികൃഷ്ണനും ഭാര്യക്കും മക്കള്‍ക്കും പരിക്കേറ്റു. വീടിന്റെ ജനലുകളും ഫര്‍ണിച്ചറുകളും അക്രമിസംഘം അടിച്ച് തകര്‍ത്തു.
മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് മർദനമെന്ന് കുടുംബം പറഞ്ഞു. പൊതുസ്ഥലത്ത് മദ്യപിച്ച സംഘത്തോട് മദ്യപിക്കരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു, ഇതിൽ പ്രകോപിതനായതിനെ തുടർന്നാണ് വീട്ടില്‍ അതിക്രമിച്ചെത്തി ഇവർ ആക്രമണം നടത്തിയത്.
പ്രതിരോധിക്കാന്‍ ശ്രമിച്ച ഉണ്ണികൃഷ്ണനെ വീട്ടിലെ കസേര ഉള്‍പ്പെടെ എടുത്ത് അടിച്ചു. വീണുപോയ ഉണ്ണികൃഷ്ണനെ സംഘം നിലത്തിട്ട് മര്‍ദിക്കുകയും ചെയ്തു. ഉണ്ണികൃഷ്ണനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടയിൽ ഭാര്യയ്ക്കും മക്കള്‍ക്കും മര്‍ദനമേറ്റു. പരിക്കേറ്റ ഉണ്ണികൃഷ്ണനും കുടുംബാംഗങ്ങളും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അക്രമി സംഘത്തില്‍ മൂന്ന് പേരുണ്ടായിരുന്നതായാണ് കുടുംബം പറയുന്നത്.
STORY HIGHLIGHT: drinking in public was questioned a group of three broke into the house and attacked