Food

ചിക്കൻ ഇതുപോലെ തയ്യാറാക്കി കഴിച്ചിട്ടുണ്ടോ? ചിക്കൻ പെരളൻ | Chicken Peralan

ചിക്കൻ ഇതുപോലെ തയ്യാറാക്കി കഴിച്ചിട്ടുണ്ടോ? ഉഗ്രൻ സ്വാദാണ്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ചിക്കൻ പെരളൻ റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ചിക്കൻ
  • മഞ്ഞൾപൊടി
  • മുളകുപൊടി
  • മല്ലിപ്പൊടി
  • അരമുറി തേങ്ങ
  • കുരുമുളകുപൊടി
  • കറിവേപ്പില
  • ഉപ്പ്
  • വെളിച്ചെണ്ണ
  • നാരങ്ങയുടെ നീര്
  • വെളുത്തുള്ളി
  • ഇഞ്ചി
  • പച്ചമുളക്
  • ഗരം മസാല

തയ്യാറാക്കുന്ന വിധം

ഇത് തയ്യാറാക്കാനായി ഒരു കിലോ ചിക്കൻ ചെറിയ കഷണങ്ങളാക്കി എടുക്കുക. ആദ്യം മസാലപ്പൊടികൾ ചൂടാക്കി എടുക്കാം, ഒരു പാനിലേക്ക് അരടീസ്പൂൺ മഞ്ഞൾപൊടി, രണ്ട് ടീസ്പൂൺ മുളകുപൊടി, നാല് ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുത്തു നന്നായി ചൂടാക്കി എടുക്കാം. ശേഷം എടുത്തു വച്ചിരിക്കുന്ന ചിക്കനിലേക്ക് ഈ പൊടി ചേർത്തുകൊടുക്കാം, കൂടെ അരമുറി തേങ്ങ കൊത്തിയരിഞ്ഞത്, ഒന്നര ടീസ്പൂൺ കുരുമുളകുപൊടി, കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, അല്പം വെളിച്ചെണ്ണ, ഒരു കഷണം നാരങ്ങയുടെ നീര് എന്നിവ ചേർത്ത് കൊടുത്തു കൈ ഉപയോഗിച്ച് നന്നായി മാരിനേറ്റ് ചെയ്യുക. ഇത് 20 മിനിറ്റ് മാറ്റി വയ്ക്കണം

ശേഷം ഒരു ചീനച്ചട്ടിയിലേക്ക് നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന 12 അല്ലി വെളുത്തുള്ളി, ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി റോസ്റ് ചെയ്യാം, ശേഷം 250 ഗ്രാം ചെറിയുള്ളി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുതത് ചേർക്കാം, എല്ലാംകൂടി നല്ലതുപോലെ വഴറ്റി എടുക്കുക. അടുത്തതായി 4 പച്ചമുളക് അരിഞ്ഞതും, കുറച്ച് കറിവേപ്പിലയും ചേർക്കാം നന്നായി വഴന്നു വന്നാൽ ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർക്കാം, നന്നായി യോജിപ്പിച്ച ശേഷം പാത്രം മൂടി വെച്ച് ചെറുതീയിൽ നന്നായി വേവിച്ചെടുക്കണം. അടുത്തതായി ഗരം മസാല ഒന്നര ടീസ്പൂൺ ചേർക്കാം, വീണ്ടും നല്ലതുപോലെ യോജിപ്പിക്കുക, ചിക്കൻ നന്നായി വെന്ത് മസാല ഡ്രൈ ആകുമ്പോൾ കറിവേപ്പില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.