Food

നല്ല പഞ്ഞി പോലുള്ള തട്ട് ദോശ അരി അരയ്ക്കാതെ തയ്യാറാക്കിയാലോ?

നല്ല പഞ്ഞി പോലുള്ള തട്ട് ദോശയും അതുപോലെ ഇഡലിയും തയ്യാറാക്കാനായി ഇനി അരി അരച്ച് കഷ്ടപ്പെടേണ്ട. അരിപ്പൊടി മിക്സ് ചെയ്ത് ഈസിയായി തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • അരിപ്പൊടി -രണ്ടര ഗ്ലാസ്‌
  • ഉഴുന്ന് -1/2 ഗ്ലാസ്
  • ഉലുവ പൊടി കാൽ ടീസ്പൂൺ
  • ചോറ് -ഒരു കയ്യിൽ
  • ഉപ്പ്
  • വെള്ളം

തയ്യാറാക്കുന്ന വിധം

ഉഴുന്ന് നന്നായി കഴുകിയതിനുശേഷം മൂന്നര ഗ്ലാസ് വെള്ളത്തിൽ കുതിർക്കുക. ശേഷം ഒരു മിക്സി ജാറിലേക്ക് അരിപ്പൊടി, ചോറ്, ഉലുവ പൊടി ഇവ ചേർക്കുക. ഇതിലേക്ക് ഉഴുന്നു കുതിർത്ത വെള്ളം ചേർക്കാം. ഇത് അരച്ചെടുത്ത് ബൗളിലേക്ക് മാറ്റിയതിനുശേഷം ഉഴുന്നും അരക്കുക. ശേഷം രണ്ടും കൂടി മിക്സ് ചെയ്തു നന്നായി യോജിപ്പിക്കുക. ഒരു രാത്രി മുഴുവൻ റസ്റ്റ് ചെയ്യാൻ വെച്ചതിനുശേഷം പിറ്റേന്ന് രാവിലെ ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് മിക്സ് ചെയ്യാം. സോഡാ പൊടി ഒന്നും ചേർക്കാതെ തന്നെ ഇതുകൊണ്ട് സോഷ്യൽ ഇഡ്ഡലിയും നന്നായി സോഫ്റ്റ് ആയി ഉണ്ടാക്കാൻ പറ്റും.