തലേദിവസം രാത്രി ബാക്കി വന്ന ചോറ് കൊണ്ട് രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കിയാലോ? അതും നല്ല സോഫ്റ്റ് ആയ ദോശ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചോറ്- ഒരു ഗ്ലാസ്
- തേങ്ങ -ഒരു ഗ്ലാസ്
- ചെറിയുള്ളി -10
- ജീരകം -ഒരു സ്പൂൺ
- ഉപ്പ്
- റവ -അര ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ആദ്യം ചോറിനെ വെള്ളത്തിൽ നന്നായി കഴുകി പിഴിഞ്ഞ് എടുക്കണം. ഇതിനെ മിക്സിയുടെ ജാറിലേക്ക് ചേർക്കാം കൂടെ തേങ്ങ ചിരവിയതും ജീരകം ചെറിയുള്ളി എന്നിവയും ചേർക്കാം. ഇനി നല്ലപോലെ അരച്ചെടുക്കാം. ആവശ്യമെങ്കിൽ മാത്രം അല്പം വെള്ളം ചേർക്കാം. ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഉപ്പ് ചേർക്കാം. മറ്റൊരു പാത്രത്തിൽ റവ 10 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. ശേഷം ഇതിലേക്ക് ചേർത്ത് എല്ലാം കൂടി യോജിപ്പിക്കാം. ഇനി പാൻ ചൂടാക്കി ദോശ ചുട്ടെടുക്കാം.