കോഫി പൗഡറും,പഴവും ചേർത്ത് തയ്യാറാക്കിയ ഹെൽത്തി ആയ ഒരു ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? രുചികരമായ കോഫീ ബനാന സ്മൂത്തി റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കോഫി പൗഡർ
- വെള്ളം
- ചെറിയ പഴം
- പാൽ
- തേങ്ങാപ്പാൽ
- ഐസിങ് ഷുഗർ
- വാനില എക്സ്ട്രാക്ട്
- പൊടിച്ച ബദം
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ഗ്ലാസ് ജാർ എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ കോഫി പൗഡർ ചേർത്ത് കൊടുക്കണം. അതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം. ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്തു കൊടുക്കുക. ഇത് ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിലേക്ക് വയ്ക്കാം. ഒരു മിക്സി ജാറിലേക്ക് 5 ചെറിയ പഴവും ഒരു കപ്പ് പാലും അരക്കപ്പ് തേങ്ങാപ്പാലും രണ്ട് ടേബിൾ സ്പൂൺ ഐസിങ് ഷുഗറും 1/2 ടീസ്പൂൺ വാനില എക്സ്ട്രാക്സും രണ്ട് ടേബിൾ സ്പൂൺ പൊടിച്ച ബദാമും ചേർത്ത് നന്നായി അരച്ചെടുത്ത് വരാം. രണ്ടു സെർവിങ് ഗ്ലാസ്സുകൾ എടുത്ത് അതിലേക്ക് കോഫി ഒഴിച്ചു കൊടുക്കാം. ശേഷം തയ്യാറാക്കി വെച്ചിട്ടുള്ള പഴം മിക്സ് ഒഴിച്ച് ഗ്ലാസ് നിറയ്ക്കാം. നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തതിനു ശേഷം കുടിക്കാം.