ബ്രേക്ക്ഫാസ്റ്റിന് കഴിക്കാൻ നല്ലൊരു സ്പൈസി ബ്രെഡ് ടോസ്സ് തയ്യാറാക്കാം. വളരെ എളുപ്പത്തിൽ രുചികരമായ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബ്രെഡ് -3
- മുട്ട -4
- സവാള
- പച്ചമുളക്
- മല്ലിയില
- ചതച്ച മുളക് -1/2 ടേബിൾസ്പൂൺ
- മുളക് പൊടി -1/2 ടേബിൾസ്പൂൺ
- കുരുമുളക് പൊടി -1/2 ടേബിൾസ്പൂൺ
- ഉപ്പ്
- ബട്ടർ
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ട പൊട്ടിച്ചു ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികളും ഉപ്പും മസാലയും ചേർക്കണം. എല്ലാം നല്ലതുപോലെ മിക്സ് ചെയ്യുക. ഒരു പാൻ അടുപ്പിൽ വച്ച ചൂടാക്കി അതിലേക്ക് ബട്ടർ ചേർത്ത് മിക്സ് ചെയ്യണം. ഓരോ ബ്രഡ് ആയി എടുത്ത് മുട്ട മിക്സിൽ മുക്കി പാനിൽ വച്ചു ടോസ്ട് ചെയ്ത് എടുക്കുക. രുചികരമായ ബ്രഡ് ടോസ്റ്റ് റെഡി.