നാടൻ രീതിയിൽ തയ്യാറാക്കിയ വൻപയർ കറി. ഇത് ചോറ് കഞ്ഞി ഇവയ്ക്കൊപ്പവും കൂടാതെ ചപ്പാത്തി,പുട്ട് ഇവയ്ക്കൊപ്പം കൂടെ കഴിക്കാൻ ബെസ്റ്റാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കറിയാണിത്.
ആവശ്യമായ ചേരുവകൾ
- വൻപയർ കുതിർത്തത്
- മഞ്ഞൾപൊടി അര ടീസ്പൂൺ
- വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂൺ
- സവാള 1
- വെളിച്ചെണ്ണ
- കടുക്
- സവാള
- ഉണക്കമുളക് 4
- കറിവേപ്പില
- മുളകുപൊടി -ഒരു ടീസ്പൂൺ
- വെള്ളം കാൽ ഗ്ലാസ്
- ഉപ്പ്
തയ്യാറാക്കുന്ന വിധം
കുതിർത്തെടുത്ത വൻപയർ കഴുകിയെടുത്ത് കുക്കറിലേക്ക് ചേർക്കുക. കൂടെ ഉപ്പ്, മഞ്ഞൾ പൊടി, ചതച്ചെടുത്ത വെളുത്തുള്ളി, ഒരു സവാള അരിഞ്ഞത്, ആവശ്യത്തിന് വെള്ളം ഇവ കൂടി ചേർത്ത് അഞ്ചോ ആറോ വിസിൽ വേവിക്കുക. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കാം. ഉള്ളിയും ഉണക്കമുളകും ചേർത്ത് മൂപ്പിച്ച് കറിവേപ്പില ചേർക്കുക. മുളകുപൊടി അല്പം ചേർത്തതിനുശേഷം വേവിച്ചെടുത്ത പയർ ചേർക്കാം. ആവശ്യമെങ്കിൽ വെള്ളം ചേർക്കാം. നല്ലതുപോലെ തിളപ്പിച്ച് തീ ഓഫ് ചെയ്യുക.