എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ട ഒരു നാടൻ പലഹാരമാണ് ഇലയട. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ഇതിന്റെ സ്വാദ് ആണെങ്കിലോ, ആഹാ! നല്ല സോഫ്റ്റായ ഇലയട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- വറുത്ത അരിപ്പൊടി
- ഉപ്പ്
- വെള്ളം
- തേങ്ങാ ചിരകിയത്
- ശർക്കര
- വാഴയില
തയ്യാറാക്കുന്ന വിധം
അരിപ്പൊടിയിലേക്ക് തിളച്ച വെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് കുഴച്ചെടുക്കുക. ഇത് മാറ്റിവെച്ചതിനുശേഷം തേങ്ങാ ചിരകിയതും ശർക്കര പൊടിച്ചതും മിക്സ് ചെയ്തു വയ്ക്കാം.വാഴയില വാട്ടിയെടുത്ത് അരിമാവ് വെച്ച് നൈസായി പരത്തണം. മുകളിലായി തേങ്ങാ ശർക്കര മിക്സ ചേർത്ത് കൊടുത്ത് പതിയെ മടക്കുക. എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം ആവിയിൽ നന്നായി വേവിച്ചെടുക്കാം. സ്വാദിഷ്ടമായ ഇലയട തയ്യാർ.