നല്ല പച്ചമാങ്ങ ഉപയോഗിച്ച്ഒരു സർബത്ത് തയ്യാറാക്കിയാലോ? ഒരു അടിപൊളി സർബത്ത് റെസിപ്പി, തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കസ്കസ്
- പച്ചമാങ്ങ
- ഇഞ്ചി
- വെള്ളം
- പച്ചമുളക്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ കസ്കസ് വെള്ളത്തിലിട്ട് കുതിർത്ത് വെക്കണം. ശേഷം രണ്ട് പച്ചമാങ്ങ എടുത്ത് തൊലി എല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചതിനുശേഷം മിക്സിയിൽ ചേർത്തുകൊടുക്കാം. ഇതിലേക്ക് ആവശ്യത്തിനു മധുരവും, ഒരു ചെറിയ കഷണം ഇഞ്ചിയും, ഒരു അല്പം വെള്ളവും ചേർത്ത് നന്നായി അടിച്ചെടുത്ത് വരാം. ഇതിനെ ഒരു പാത്രത്തിലേക്ക് അരിച്ചു കൊടുക്കുക. ഇനി ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് കുറച്ചു കസ്കസും ഒരു പച്ചമുളകും ചേർത്ത് തയ്യാറാക്കിവെച്ച പച്ചമാങ്ങ ജ്യൂസ് അതിലേക്ക് ഒഴിച്ച് കൊടുക്കാം. കിടിലൻ പച്ചമാങ്ങാ സർബത്ത് റെഡി.