കൂച്ച് ബിഹാര്‍ അണ്ടര്‍ -19 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. അഹമ്മദ് ഇമ്രാനാണ് ടീം ക്യാപ്റ്റന്‍. പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ എമേര്‍ജിംഗ് പ്ലെയര്‍ ആയി തെരഞ്ഞെടുത്ത താരമായിരുന്നു അഹമദ് ഇമ്രാന്‍. എലൈറ്റ് ഗ്രൂപ്പ് ഇ-യില്‍ ഉള്‍പ്പെട്ടിരിക്കുന്ന കേരളത്തിന്റെ എതിരാളികള്‍ മഹാരാഷ്ട്ര, ബെഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ആസാം എന്നിവരാണ്.
ബുധനാഴ്ച്ചയാണ് കേരളത്തിന്റെ ആദ്യ മത്സരം. മഹാരാഷ്ട്രയിലെ സോളാപൂരില്‍ നടക്കുന്ന മത്സരത്തില്‍ കേരളം മഹാരാഷ്ട്രയെ നേരിടും. 13 ന് തിരുവനന്തപുരത്ത് മംഗലപുരം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കേരളം ബീഹാറുമായി ഏറ്റുമുട്ടും. 20 ന് രാജസ്ഥാനെ നേരിടുന്ന കേരളം 28ന് ആസുമായി ഏറ്റുമുട്ടും. ഡിസംബര്‍ ആറിനാണ് കേരളത്തിന്റെ ഗ്രൂപ്പ് ലെവലിലുള്ള അവസാന മത്സരം.
കെസിഎയുടെ മംഗലപുരം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരം കേരളവും ജാര്‍ഖണ്ഡും തമ്മിലാണ്. കേരള രഞ്ജി ടീം അസി. കോച്ച് ആയിരുന്ന എം.രാജഗോപാലാണ് കേരളത്തിന്റെ മുഖ്യപരിശീലകന്‍. ടീം അംഗങ്ങള്‍- അഹമ്മദ് ഇമ്രാന്‍(ക്യാപ്റ്റന്‍),അല്‍ത്താഫ് എസ്, ആദിത്യ ബൈജു, എബിന്‍ ജെ ലാല്‍, അക്ഷയ് എസ്.എസ്( വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഖാന്‍ ജെ, മുഹമ്മദ് ജസീല്‍ ടിഎം, മുഹമ്മദ് ഇനാന്‍, എസ്.സൗരഭ്, രോഹിത് കെ.ആര്‍, അദ്വൈത് പ്രിന്‍സ്, തോമസ് മാത്യു, കെവിന്‍ പോള്‍ നോബി, കാര്‍ത്തിക് പി, ശ്രീഹരി അനീഷ്.
CONTENT HIGHLIGHTS;Cooch Behar Trophy: Ahmed Imran will lead Kerala